മാനവികത അപ്രസക്തമാകുന്ന പുതുകാലം: ഇ. സന്തോഷ്കുമാർ ദേവമാതായിൽ 

കുറവിലങ്ങാട് ദേവമാതാ ഓട്ടോണമസ് കോളേജ്, കുഴിവേലിൽ ജോർജ് തോമസ് അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു.അകാലത്തിൽ പൊലിഞ്ഞ അദ്ധ്യാപകപ്രതിഭയുടെ സ്‌മരണാർത്ഥം ,ഈ വർഷത്തെ വയലാർ അവാർഡ് ജേതാവും പ്രമുഖ എഴുത്തുകാരനുമായ ഇ. സന്തോഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ദേവമാതാ ഇംഗ്ലീഷ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ‘സാഹിത്യവും മാനവികതയും’ മുഖ്യ പ്രമേയമായിരുന്നു.

Advertisements

ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ദീപ തോമസ് അദ്ധ്യക്ഷംവഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ. സുനിൽ സി. മാത്യു സന്ദേശം നൽകി. മാനവികത അപ്രസക്തമാകുന്ന പുതുലോകക്രമത്തെക്കുറിച്ച് സംസാരിച്ച ഇ. സന്തോഷ്കുമാർ, യുദ്ധക്കെടുതികളെപ്പറ്റി നിരവധി സർഗ്ഗാത്മക ആവിഷ്‌കാരങ്ങൾ  ഉണ്ടാകുമ്പോഴും യുദ്ധം അവസാനിക്കുന്നില്ലെന്ന് നിരീക്ഷിച്ചു. മനുഷ്യൻ യന്ത്രമായിത്തീരുന്നതിനെ ഭയന്നിരുന്ന കാലത്തുനിന്ന് യന്ത്രം മനുഷ്യനായി മാറുന്നതിനെ ഭയക്കുന്ന നൂറ്റാണ്ടിലൂടെയാണ് നാം കടന്നുപോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈസ് പ്രിൻസിപ്പൽ ഫാ.ഡിനോയ് മാത്യു കവളമ്മാക്കൽ, ബർസാർ ഫാ. ജോസഫ് മണിയഞ്ചിറ, അസോ. പ്രൊഫ. സുബിൻ വർഗീസ്, അസി. പ്രൊഫ. നിഷ കെ. തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Hot Topics

Related Articles