പാലാ കൊല്ലപ്പള്ളിൽ കാറും മിനി വാനും കൂട്ടിയിടിച്ചു ;അപകടത്തിൽ നാല് പേർക്ക് പരിക്ക്

പാലാ: തൊടുപുഴ ഹൈവേയിൽ കൊല്ലപ്പള്ളിക്ക് സമീപം കാറും ഗ്യാസ് കയറ്റിവന്ന മിനി വാനും കൂട്ടിയിടിച്ച് അപടകം

ഗ്യാസ് വണ്ടിയിൽ കാർ വന്നിടിച്ചാണ് അപകടം ഉണ്ടായത്.കാറിൽ സഞ്ചരിച്ച 3 യുവതികൾക്കും ഡ്രൈവറിനുമാണ് പരിക്കേറ്റത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാറിൽ യാത്രചെയ്തിരുന്ന 3 മൂന്ന് യുവതികളെ പരിക്കുകളോടെ പ്രവിത്താനം എംകെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അകത്ത് കുടുങ്ങിപ്പോയ കാർ ഡ്രൈവറെ ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തെടുത്തത്. 

യുവതികൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.ഇവരിലൊരാൾ ​ഗർഭിണിയാണ്. പ്രവിത്താനം ആശുപത്രിയിൽ എത്തിച്ച ഇവരെ പ്രാഥമിക ശുശ്രൂഷ നല്കിയതിന് ശേഷം മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് കൊണ്ടുപോയി.

Hot Topics

Related Articles