കുന്നംകുളത്തെ കവര്‍ച്ച; മോഷ്ടാവ് വീടിനുള്ളില്‍ രേഖകളും മറ്റും കത്തിച്ചു

കുന്നംകുളത്ത് കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ കവര്‍ച്ച നടന്ന വീടിനുള്ളില്‍ കടലാസുകളും പ്ലാസ്റ്റിക് സാധനങ്ങളും മോഷ്ടാവ് കത്തിച്ചതായി കണ്ടെത്തി. അടുക്കളയിലെ സിങ്കിലാണ് കടലാസും പ്ലാസ്റ്റിക്കുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ കത്തിച്ചത്. ശാസ്ത്രിജി നഗറില്‍ പ്രശാന്തി വീട്ടില്‍ റിട്ട. പ്രഫ. രാജന്റെ വീട്ടിലാണ് 90 പവന്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടത്.

വീട് തുറന്ന് അകത്ത് കടന്നപ്പോള്‍ സാധനങ്ങള്‍ കത്തിച്ചതിന്റെ രൂക്ഷ ഗന്ധമായിരുന്നു ഉയര്‍ന്നത്. മോഷ്ടാവിന്റേതാണെന്ന് കരുതുന്ന പാന്റ്‌സും ഗ്ലൗസും മുറിയില്‍നിന്ന് കണ്ടെത്തി. രണ്ട് മണിക്കൂറുകളോളം മോഷ്ടാവ് വീട്ടില്‍ തങ്ങിയിരുന്നതായാണ് കരുതുന്നത്. ഒന്നില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നോയെന്നും സംശയമുണ്ട്. പ്രഫഷനല്‍ മോഷ്ടാക്കള്‍ ആകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നുണ്ട്. വീടിന് മുകളില്‍ ഓപ്പണ്‍ ടെറസിലേക്കുള്ള വാതിലിന്റെ ബലക്ഷയം മോഷ്ടാവിന് അകത്ത് കടക്കാന്‍ എളുപ്പമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുറികളുടെ താക്കോലുകള്‍ അവിടെ ഉണ്ടായിരുന്നതിനാല്‍ വാതിലുകള്‍ തകര്‍ക്കേണ്ടി വന്നിട്ടില്ല. ഡോഗ് സ്‌ക്വാഡിലെ നായ് മണം പിടിച്ച് തൃശൂര്‍ റോഡ് വരെയോടി. പട്ടാപ്പകല്‍ കവര്‍ച്ച നടന്നത് പ്രദേശവാസികളെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ഏതെല്ലാം രേഖകളാണ് മോഷ്ടാവ് കത്തിച്ചതെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. രാവിലെ വീട് പൂട്ടി പോകുന്നത് നേരിട്ട് കണ്ടവരോ അല്ലെങ്കില്‍ ഇവര്‍ തനിച്ച് താമസിക്കുന്ന വീടാണെന്ന് നേരത്തേ നിരീക്ഷിച്ചവരോ ആണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സമീപത്തെ നിരീക്ഷണ കാമറകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ രാത്രിയിലും പരിശോധന നടക്കുന്നുണ്ട്.

Hot Topics

Related Articles