വീട്ടുകാർ ഉറങ്ങിക്കിടക്കവെവീട് കുത്തി തുറന്ന് വീട്ടമ്മയുടെ മാല കവർന്നു

വീട്ടുകാർ ഉറങ്ങിക്കിടക്കവെവീട് കുത്തി തുറന്ന് വീട്ടമ്മയുടെ മാല കവർന്നു. പിലാത്തറ മാതമംഗലം റോഡിൽ പൈക്കിയിൽ  ഓങ്കാരത്തിൽ താമസിക്കുന്ന ചേറ്റൂരില്ലത്ത് ദേവകി അന്തർജന (65)ത്തിൻ്റെ കഴുത്തിൽ നിന്നുമാണ് രണ്ടേകാൽ പവൻ്റെ മാല കവർന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ 1.45 ഓടെയായിരുന്നു സംഭവം.

കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിൽ ഉറങ്ങുന്നതിനിടെ മുറിയുടെ വാതിലിൻ്റെ ടവർ ബോൾട്ട് തിക്കിതകർത്ത് അകത്ത് കയറിയ മോഷ്ടാവ് മുഖം മറച്ച് വീട്ടമ്മയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഉറക്കമുണർന്നതോടെ വീട്ടമ്മയും മോഷ്ടാവും മാലക്കു വേണ്ടി പിടിവലിയായി. ഇതിനിടെ ബഹളം കേട്ട് വീട്ടിലെമറ്റുള്ളവർ ഉണർന്നതോടെ പൊട്ടിച്ചെടുത്ത മാലയുടെ കഷണവുമായി മോഷ്ടാവ് രക്ഷപ്പെട്ടു. തുടർന്ന് വീട്ടമ്മ പരിയാരം പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Hot Topics

Related Articles