വീട് കുത്തി തുറന്ന് പണവും സ്വർണ്ണവും കവർന്നു

ധർമ്മടം:വീട്ടിൽ നിന്നും പണവും സ്വർണ്ണവും കവർന്നു .വീട്ടുകാർ ബന്ധുവീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്ത് വീട് കുത്തി തുറന്ന് 1,20,000 രൂപയും മൂന്നര പവൻ്റെ ആഭരണവും കവർന്നു.എരഞ്ഞോളി പെരുന്താറ്റിൽ താമസിക്കുന്ന ടി പി.സുരേന്ദ്രൻ്റെ വീട്ടിൽ നിന്നുമാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം വീട് പൂട്ടി ബന്ധുവിൻ്റെ വിവാഹ ചടങ്ങിന് പോയതായിരുന്നു പരാതിയിൽ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.

Hot Topics

Related Articles