വീട്ടമ്മയുടെ സ്വര്‍ണ്ണ മാല പൊട്ടിച്ച് കടന്ന യുവാവിനെ പിടിക്കൂടി

വീട്ടമ്മയുടെ സ്വര്‍ണ്ണ മാല പൊട്ടിച്ച് കടന്ന യുവാവിനെ പോലീസ് പിടിക്കൂടി, കൊയിലാണ്ടി ജയില്‍ റോഡിലെ മൊയ്തീം പള്ളിക്ക് സമീപം സി കെ ഹൗസില്‍ നഫീസയുടെ വീട്ടില്‍ വെള്ളം കുടിക്കാന്‍ എന്ന വ്യാജനെ വീട്ടില്‍ എത്തി രണ്ട് പവന്റെ സ്വര്‍ണ്ണ മാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെട്ടെ കൊയിലാണ്ടി ഉള്ളൂര്‍ സ്വദേശി സായൂജ്‌നെ കസ്റ്റെഡിയിലെടുത്തും. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് യുവാവ് വീട്ടിലെത്തിയത്. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടത് അടുക്കളയിലേക്ക് പോയതായിരുന്ന നഫീസയെ പിന്‍ തുടര്‍ന്ന് അടുക്കളയിലെത്തി യുവാവ് കഴുത്തില്‍ അണിഞ്ഞിരുന്ന ചെയിന്‍ പൊട്ടിച്ച് ഓടുകയായിരുന്നു. നഫീസയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ആദ്യം മോഷണ വിവരം അറിയുന്നത്. . സംഭവത്തെ തുടര്‍ന്ന് കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ചെയിന്‍ പൊട്ടിച്ച് ഓടുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് സിഐ എന്‍ സുനില്‍ കുമാര്‍, എസ് ഐ എം. എല്‍. അനൂപ്, എസ ്‌ഐ ഫിറോസ്, സി പി ഒ അനൂപ്, രാഗി എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവെടുപ്പുകള്‍ പൂര്‍ത്തികരിച്ച് ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് സി ഐ പറഞ്ഞു.

Hot Topics

Related Articles