പാലക്കാട് സ്വദേശിയെ പയ്യന്നൂർ ഗാന്ധി പാർക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് സ്വദേശിയെ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം സ്വദേശി തങ്ങൾ ഹൗസിൽ അബ്ദുൾ ഹക്കീമിനെ(38)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഗാന്ധിപാർക്കിൽ കുട്ടികൾക്ക് വിനോദത്തിനായി സ്ഥാപിച്ച കളിതൊട്ടിലിലാണ് തൂങ്ങി മരിച്ച നിലയില്‍ ഇന്നു രാവിലെ നാട്ടുകാർ കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

കുറച്ച് നാളുകൾക്ക് മുമ്പുണ്ടായ അപകടത്തെ തുടർന്ന്കാലിന് ശസ്ത്രക്രിയ കഴിഞ്ഞശേഷം പയ്യന്നൂരിലെ വ്യാപാരികളായ സഹോദരങ്ങൾ ഇയാളെ പയ്യന്നൂരിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. വാക്കിംങ്ങ് സ്റ്റിക് ഉപയോഗിച്ചിരുന്ന ഇയാള്‍ രണ്ടുദിവസം മുമ്പാണ് പയ്യന്നൂരിലെ സഹോദരന്മാരുടെ അടുത്തേക്ക് വന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗാന്ധി പാർക്കിലുണ്ടായ സാഹിത്യോത്സവ സമാപന സമ്മേളനത്തിന്‌ശേഷം പത്തരയോടെ സംഘാടകര്‍ പോയതിന്‌ശേഷമാണ് ഇയാള്‍ തൂങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.വിവാഹിതനായ ഇയാള്‍ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. സഹോദരങ്ങള്‍:മുജീബ്,സക്കീര്‍ ഹുസൈന്‍, ശിഹാബുദ്ദീന്‍, മുഹമ്മദ് നസീര്‍. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Hot Topics

Related Articles