പാലായിൽ യുവതിയെ കാറിടിച്ചു തെറിപ്പിച്ച സംഭവം : യുവതി പരാതി നൽകിട്ടും പോലീസിന് കാർ കണ്ടെത്താൻ സാധിച്ചില്ല ; ഇടിയുടെ ആഘാതത്തിൽ വായുവിൽ ഉയർന്നു പൊങ്ങിവീണ യുവതി ആശുപത്രിയിൽ

കോട്ടയം: പാലായിൽ കാൽനട യാത്രികയായ യുവതിയെ കാർ ഇടിച്ച് തെറിപ്പിച്ചു. കല്ലറ ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്. യുവതി തെറിച്ച് നിലത്ത് വീണിട്ടും കാർ നിർത്താതെ പോയി. 

Advertisements

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പാലാ ബൈപ്പാസിലാണ് അപകടം നടന്നത്. അപകടത്തിൽ യുവതിയുടെ കൈക്ക് പൊട്ടലുണ്ട്. സംഭവത്തിൽ യുവതി പരാതി നൽകിയിട്ടും വാഹനം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരിയൻ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത്.  സ്നേഹ റോഡ് മുറിച്ചുകടക്കുമ്പോൾ എതിരെ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വായുവിൽ ഉയർന്ന് കറങ്ങിയ  യുവതി താഴെ വീണു. ഇടിച്ച കാർ അൽപ്പം വേഗം കുറച്ച ശേഷം യുവതിക്ക് എന്താണ് സംഭവിച്ചതെന്ന് നോക്കാനോ യുവതിയെ ആശുപത്രിയിലാക്കാനോ തയ്യാറാകാതെ കാറുമായി മുന്നോട്ട് പോയി.

Hot Topics

Related Articles