പാലാ : കേരള അക്കാദമി ഓഫ് സ്കിൽസ് എക്സലൻസ് അംഗീകാരം ലഭിച്ച പ്രമുഖ കമ്പ്യൂട്ടർ പരിശീലനകേന്ദ്രമായ പാലായിലെ വി ടെക് അക്കാദമിയിൽ ആരംഭിക്കുന്ന പുതിയ കോഴ്സുകളുടെ ഉദ്ഘാടനം നടന്നു. ഐ ടി നോൺ ഐ ടി മേഖലകളിൽ മികവാർന്ന പരിശീലനം നൽകുന്ന സ്ഥാപനത്തിൽ റോബോട്ടിക്്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, എച്ച് ആർ മാനേജ്മെന്റ് എന്നീ കോഴ്സുകളാണ് പുതുതായി ആരംഭിക്കുന്നത്. പുതിയ കോഴ്സുകളുടെ ഉദ്ഘാടനം പാലാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം നിർവഹിച്ചു. ഡയറക്ടർ ശ്രീലക്ഷ്മി ജെ , നീനുപ്രഭ, അജേഷ് കുമാർ എ കെ, മന്മഥ കുമാർ ദീപക് പടിയത്ത്, ഡോ. ടെൽജി തോമസ് എന്നിവർ ആശംസ പ്രസംഗം നടത്തി..
Advertisements


