മലമ്പുഴ: പാലക്കാട് മലമ്പുഴയിൽ മലമടക്കിൽ നാൽപ്പത് മണിക്കൂറിലേറെ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച് പുറത്തെത്തിക്കുന്നു. കരസേനയുടെ ദൗത്യസംഘത്തിന്റെ നേതൃത്വത്തിലാണ് ബാബുവിനെ മലയിടുക്കിൽ നിന്നും രക്ഷിച്ചത്. തുടർന്ന് സാഹസികമായി ബാബുവിനെ പുറത്ത് എത്തിക്കുകയായിരുന്നു. വെള്ളവും ഭക്ഷണവും മരുന്നും അടങ്ങിയ കിറ്റ് ആദ്യം ദൗത്യസംഘത്തിലെ അംഗം ബാബുവിന് കൈമാറി. തുടർന്നു, ബാബുവിനെ മലമടക്കിൽ നിന്നും രക്ഷപെടുത്തുന്നതിനു മുന്നോടിയായി തൊപ്പിയും രക്ഷാഉപകരണങ്ങളും ധരിപ്പിച്ചു. തുടർന്നാണ് ബാബുവിനെ പുറത്തേയ്ക്ക് എത്തിക്കുന്നത്. ഊട്ടിയിലെ വെല്ലിംങ്ടണ്ണിലെ സൈനിക സംഘത്തിനൊപ്പം എത്തിയ സൈനികൻ ബാലയാണ് ബാബുവിനെ രക്ഷിക്കാൻ ആദ്യം ഇദ്ദേഹത്തിന് അടുത്തെത്തിയത്.
രണ്ടു ദിവസം മുൻപാണ് ബാബു സുഹൃത്തുക്കൾക്കൊപ്പം ബാബു മലമ്പുഴയിലെ മലകയറാനായി എത്തിയത്. പത്രം ഇടുന്നതിനായി വീട്ടിൽ നിന്നും ഇറങ്ങിയ ബാബു സുഹൃത്തുക്കൾക്കൊപ്പം മലമടക്കിൽ കുടുങ്ങുകയായിരുന്നു. ബാബുവും സുഹൃത്തുക്കളും ചേർന്ന് ആയിരം അടി ഉയരുമുള്ള മലയിലേയ്ക്കു കയറുകയായിരുന്നു. ഇവിടേയ്ക്കു കയറുന്നതിനിടെ സുഹൃത്തുക്കൾ വിശ്രമിക്കുന്നതിനായി ഇരുന്നു. എന്നാൽ, സുഹൃത്തുക്കൾ നിന്ന സ്ഥലത്തു നിന്നും നൂറു മീറ്ററോളം ഉയരത്തിലാണ് ബാബു കയറിയത്. എന്നാൽ, ഇവിടെ നിന്നും തിരികെ ഇറങ്ങുന്നതിനിടെ ബാബുവിന് കാൽ വഴുതുകയായിരുന്നു. തെന്നി വീണ ബാബു കാൽ മുറിഞ്ഞതോടെ മലയിടുക്കിൽ കുടുങ്ങുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനു ശേഷം താൻ കുടുങ്ങിക്കിടക്കുന്ന ചിത്രം മൊബൈലിൽ പകർത്തിയ ശേഷം സുഹൃത്തുക്കൾക്കും പൊലീസിനു അയച്ചു നൽകി. ഇതോടെയാണ് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലം തിരിച്ചറിഞ്ഞത്. തുടർന്നാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയത്. തുടർന്നു പൊലീസും ജില്ലാ ഭരണകൂടവും ചേർന്നു രക്ഷാപ്രവർത്തനത്തിനായി തയ്യാറെടുക്കുകയായിരുന്നു. തുടർന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ബാബുവിനെ രക്ഷിക്കുന്നതിനായി പദ്ധതി തയ്യാറാക്കുകയായിരുന്നു,. നാൽപ്പത് മണിക്കൂറിനു ശേഷമാണ് ബാബുവിനെ രക്ഷിച്ചത്.
കയർ ഉപയോഗിച്ച് പതിയെ സാഹസികമായി സൈനികൻ ബാല മരുന്നും ഭക്ഷണവും വെള്ളവുമായി ബാബുവിന്റെ അടുത്ത് എത്തുകയായിരുന്നു. തുടർന്നു രക്ഷാ ഉപകരണങ്ങൾ അണിയിച്ച ശേഷം ബാബുവിനെ പുറത്തേയ്ക്ക് എടുക്കുകയായിരുന്നു. തുടർന്നാണ് ബാബുവിനെ മലയുടെ മുകളിലേയ്ക്ക് എത്തിച്ചത്. ഇത്തരത്തിൽ ബാബുവിനെ എത്തിച്ചതോടെയാണ് ബാബുവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. ഇവിടെ കാത്തു നിൽക്കുന്ന മെഡിക്കൽ സംഘം ബാബുവിനെ പരിശോധിക്കുകയാണ്.