പാലക്കാട് പത്താം ക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി: സംഘർഷത്തിൽ വിദ്യാർത്ഥിയുടെ കണ്ണിന് പരിക്ക് 

പാലക്കാട് : പാലക്കാട് പത്താം ക്ലാസുകാരന് ക്രൂരമർദ്ദനം. പട്ടാമ്പി സ്വദേശി മുഹമ്മദ് അബിസിനാണ് മർദ്ദനമേറ്റത്. പാലക്കാട് പട്ടാമ്ബി ജിഎച്ച്‌എസ്‌എസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് അബിസ്. സ്കൂളില്‍ ഒമ്ബതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇത് പരിഹരിക്കുന്നതിനായി പുറത്തുനിന്നെത്തിയവരാണ് കുട്ടിയെ മർദ്ദിച്ചതെന്നും പൊലീസ് പറഞ്ഞു. സ്കൂള്‍ പരിസരത്ത് വെച്ച്‌ തന്നെയാണ് മർദ്ദനം നടന്നത്.

Advertisements

മർദ്ദനത്തില്‍ കുട്ടിയുടെ കണ്ണിൻ്റെ താഴ് ഭാഗത്തായി ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പട്ടാമ്ബി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Hot Topics

Related Articles