പള്ളിപ്രത്തുശേരി സെൻ്റ് ലൂയിസ് യു പി സ്കൂളിൽ ഓണാഘോഷം നടത്തി : ചലച്ചിത്ര നടൻ അനൂപ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു 

ടിവിപുരം:പള്ളി പ്രത്തുശേരിസെൻ്റ് ലൂയിസ് യുപിസ്കൂളിൽ ഓണാഘോഷം നടത്തി. ചലച്ചിത്ര താരം അനൂപ് ചന്ദ്രൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഡോ.ബർക്കുമാൻസ് കൊടയ്ക്കൽ അധ്യക്ഷത വഹിച്ചു. ഫാ.ജിഫിൻമാവേലി, പിടിഎ പ്രസിഡൻ്റ് കെ. ഉദയകുമാർ,ശ്രീരാജ് ഇരുമ്പേപ്പള്ളി,എം. കണ്ണൻ,ബൈജുമോൻ ജോസഫ്,സൗമ്യപ്രതാപ്, സീജജോസ് തുടങ്ങിയവർ സംബന്ധിച്ചു. ഓണാഘോഷത്തിൻ്റെ ഭാഗമായി ഓണസദ്യ, കുട്ടികളുടെ കലാപരിപാടികൾ തുടങ്ങിയവ നടന്നു.

Advertisements

Hot Topics

Related Articles