പാമ്പാടി ളാക്കാട്ടൂരിൽ പിക്കപ്പ് വാനിൽ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; വാഹനത്തിൽ എത്തിയത് പ്രദേശത്തെ സ്ഥിരം ശല്യക്കാർ; പരിക്കേറ്റ നാലു പേരിൽ ഒരാളുടെ നില ഗുരുതരം; ഓട്ടോയ്ക്കുള്ളിൽ നിന്നും കത്തിയും കണ്ടെത്തി

പാമ്പാടി: ളാക്കാട്ടൂരിൽ അമിത വേഗത്തിലെത്തിയ ഓട്ടോറിക്ഷ എതിർ ദിശയിൽ നിന്നും എത്തിയ പിക്കപ്പ് വാനിൽ ഇടിച്ച് മറിഞ്ഞു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാലു യാത്രക്കാർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഓട്ടോറിക്ഷയ്ക്കുള്ളിൽ നിന്നും ഒരു കത്തിയും നായ്ക്കുട്ടിയെയും കണ്ടെത്തി. കൂരോപ്പട ളാക്കാട്ടൂർ സ്വദേശിയാ നിധിൻ കുര്യനെ (31) യാണ് പരിക്കുകളോടെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു മൂന്നു പേരും ഒപ്പമുണ്ടെങ്കിലും ഇവർ ചികിത്സ തേടിയിട്ടില്ല.

Advertisements

തിങ്കളാഴ്ച രാത്രി പത്തു 09.45 ന് ളാക്കാട്ടൂർ കവലയ്ക്ക് സമീപം കണ്ടൻകാവിലായിരുന്നു അപകടം. കൂരോപ്പടയിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്നു ഓട്ടോറിക്ഷ. അമിത വേഗത്തിൽ എത്തിയ ഓട്ടോറിക്ഷ എതിർ ദിശയിൽ നിന്നും എത്തിയ പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. പന്നി ഫാമിലേയ്ക്ക് സാധനങ്ങൾ എടുക്കുന്നതിനായി പോയ പിക്കപ്പ് ലോറിയിലാണ് ഓട്ടോറിക്ഷ ഇടിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തല കീഴായി മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ എത്തിയെങ്കിലും നിരന്തരം അക്രമം നടത്തുന്ന സംഘമായതിനാൽ ഇവർക്കടുത്തേയ്‌ക്കെത്താൻ നാട്ടുകാർ ഭയന്നു. വാഹനത്തിനുള്ളിൽ കത്തിയും, നായ്ക്കുട്ടിയെയും കാണുക കൂടി ചെയ്തതോടെ നാട്ടുകാർ പിന്നിലേയ്ക്കു മാറി. തുടർന്നു പാമ്പാടി പൊലീസിൽ വിവരം അറിയിച്ചു.

എ.എസ്.ഐ വിനോദിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാ സംഘവും പൊലീസും സ്ഥലത്ത് എത്തി അംബുലൻസിലാണ് പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്കു മാറ്റിയത്. പരിക്കേറ്റവരെല്ലാം ലഹരിയ്ക്ക് അടിമകളാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Hot Topics

Related Articles