പാമ്പാടി കുറ്റിക്കലിൽ വാഹനാപകടം : കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാർക്ക് പരിക്ക്

കോട്ടയം : പാമ്പാടി കുറ്റിക്കൽ ബാങ്ക് പടിക്കൽ വാഹന അപകടത്തിൽ യാത്രക്കാർക്ക് പരിക്ക്. ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബുധനാഴ്ച രാവിലെ 11 : 20 ന് ആയിരുന്നു അപകടം അപകടത്തിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന യാത്രക്കാർക്ക് പരുക്കേറ്റു. വാഴൂർ സ്വദേശികളായ മനോജ്  , അന്നമ്മ , സുവർണ്ണ എന്നിവർക്കാണ് പരുക്കേറ്റത്. 

Advertisements

സുവർണ്ണയുടെ പല്ലിനും മുഖത്തിനും പരുക്കുണ്ട്. മനോജിനും സാരമായ  പരുക്കുണ്ട്. ഇവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് അയച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കറുകച്ചാൽ ഭാഗത്തു നിന്നും വന്ന കാർ മുളേക്കുന്ന് ഭാഗത്തേയ്ക്ക് തിരിയുന്ന സമയത്ത് പാമ്പാടി ഭാഗത്തു നിന്നും കറുകച്ചാൽ ഭാഗത്തേയ്ക്ക് വന്ന ഓട്ടോയുമായി  കൂട്ടി ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തെ തുടർന്ന് പാമ്പാടി പോലീസ് സ്ഥലത്തെത്തി. 

Hot Topics

Related Articles