പനച്ചിക്കാട് ഡിവൈഎഫ്‌ഐ പ്രവർത്തകർ പള്ളി ആക്രമിച്ച സംഭവം: പൊലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തിയതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ എടുത്ത കേസ്; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുറ്റവിമുക്തർ

കോട്ടയം: പനച്ചിക്കാട് ഡിവൈഎഫ്.ഐ പ്രവർത്തകർ പള്ളി തകർത്തതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേയ്ക്കു നടത്തിയ മാർച്ചിനോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ പ്രതി ചേർത്തിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കോടതി കുറ്റവിമുക്തരാക്കി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ജെജി പാലയ്ക്കലോടി, കോട്ടയം നഗരസഭ അംഗം ജി.ഗോപകുമാർ, കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാനവാസ് പാഴൂർ, ഷിൻസ് പീറ്റർ, റൂബി ചാക്കോ, റാഷ്‌മോൻ ഒറ്റാത്തിൽ എന്നിവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് ഇവരെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കുറ്റവിമുക്തരാക്കിയത്. യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകർക്കുവേണ്ടി അഡ്വ.സിബി ചേനപ്പാടി കോടതിയിൽ ഹാജരായി.

Advertisements

Hot Topics

Related Articles