പനച്ചിക്കാട് ഐമാൻ കവലയിൽ ജൽ റോഡിലെ കുഴി അടയ്ക്കുന്നതിന് കോൺക്രീറ്റ് കൊണ്ടുവന്ന മിക്സർ വാഹനം വീടിനു മുകളിലേയ്ക്ക് മറിഞ്ഞു : ആളപായമില്ല : വാഹനം മറിയുന്ന വീഡിയോ കാണാം

പനച്ചിക്കാട് : ഐമാൻ കവലയിൽ നിന്നും പനച്ചിക്കാട് ആയുർവേദ ആശുപത്രിയിലേക്ക് പോകുന്ന റോഡിലാണ് അപകടം നടന്നത്. രാവിലെ 10 മണിക്കാണ് സംഭവം ഉണ്ടായത്. ആയുർവേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന തുണ്ടിയിൽ ( റ്റി എസ് ഏബ്രഹാം) കുഞ്ഞുമോന്റെ വീടിനു മുകളിലേക്കാണ് വാഹനം മറിഞ്ഞത്. വാട്ടർ അതോറിറ്റിയുടെപനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലെ ജൽ ജീവൽ മിഷന്റെ പൈപ്പ് ലൈന്റെ പണികൾ ഏറ്റെടുത്തിരിക്കുന്ന സൂര്യ ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം .

Advertisements

ഈ പഞ്ചായത്തിലെ പണികൾക്കു വേണ്ടി കമ്പനി പുതിയതായി വാങ്ങിയ മിക്സർ മെഷീനാണ് അപകടത്തിൽ പെട്ടത്. 10 ടണ്ണോളം കോൺക്രീറ്റ് ഉൾപ്പെടെയാണ് വീടിന് മുകളിലേക്ക് പതിച്ചത്. ഈ ഭാഗത്തെ റോഡിന്റെ തിട്ട ഇടിഞ്ഞതിനെ തുടർന്ന് ജെ സി ബി എത്തിച്ച് വാഹനം മാറ്റാനുള്ള ശ്രമത്തിനിടയിൽ റോഡിന്റെ കൂടുതൽ ഭാഗം ഇടിയുകയും മറിയുകയുമായിരുന്നു. വീട്ടുടമയായ കുഞ്ഞുമോനും ഭാര്യയും പള്ളിയിൽ പോയിരിക്കുകയായിരുന്നു ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന യാ ളാണ് കുഞ്ഞുമോൻ . പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ , വൈസ് പ്രസിഡന്റ് റോയി മാത്യു , വാർഡ് മെമ്പർ പ്രസീത സി രാജു എന്നിവർ സ്ഥലം സന്ദർശിച്ചു. എത്രയും വേഗം വാഹനം ഉയർത്തി വേണ്ടപരിഹാര നടപടികൾ സ്വീകരിക്കണമെന്ന് കമ്പനി അധികാരികൾക്ക് നിദ്ദേശം നൽകിയിട്ടു ണ്ടെന്ന് പ്രസിഡന്റ് ആനി മാമ്മൻ പറഞ്ഞു.

Hot Topics

Related Articles