ഡൽഹി: സ്വന്തം തട്ടകത്തിൽ ഡൽഹി ഉയർത്തിയ പടുകൂറ്റൻ ടോട്ടൽ പിന്നാലെ ചെന്ന് തല്ലിത്തകർത്ത് പഞ്ചാബ് കിംങ്‌സ്. ഡൽഹി ഉയർത്തിയ 264 റൺ എന്ന വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടമാക്കി ഏഴു പന്ത് മറികടക്കെ പഞ്ചാബ് മറികടന്നു. സ്‌കോർ: ഡൽഹി – 264 ന് രണ്ട്. പഞ്ചാബ് – 262 ന് നാല്.
ടോസ് നേടിയ ഡൽഹി ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിന്റെ നാലാം പന്തിൽ ഡൽഹി സ്‌കോർ ബോർഡിൽ 28 റൺ മാത്രം നിൽക്കെ പതും നിസങ്കയെ (11) ഡൽഹിയ്ക്ക് നഷ്ടമായി. ഈ സമയത്ത് മാത്രമായിരുന്നു പഞ്ചാബിന് അൽപം ആശ്വാസം ലഭിച്ചത്. പിന്നെ നടന്നത് രാഹുലിന്റെ സംഹാരതാണ്ഡവമായിരുന്നു. 67 പന്തിൽ പുറത്താകാതെ 152 റണ്ണാണ് കെ.എൽ രാഹുൽ അടിച്ചു കൂട്ടിയത്. 16 ഫോറും, ഒൻപത് സിക്‌സും സഹിതം വൻ അക്രമമാണ് പഞ്ചാബ് ബോളർമാർക്ക് മേൽ രാഹുൽ അഴിച്ചു വിട്ടത്. നിസങ്ക പുറത്തായതിന് പിന്നാലെ, ക്രീസിൽ എത്തിയ നിതീഷ് റാണ 44 പന്തിൽ 91 റണ്ണുമായി ക്രീസിൽ രാഹുലിനൊപ്പം നിലയുറപ്പിച്ചു. നാലു ഫോറും, 11 സിക്‌സും നിതീഷ് റാണയുടെ ബാറ്റിൽ നിന്നും പാഞ്ഞു. മൂന്നു പന്തിൽ മൂന്ന് റണ്ണുമായി മില്ലർ പുറത്താകാതെ നിന്നു. ഡൽഹിയ്ക്ക് നഷ്ടമായ രണ്ട് വിക്കറ്റുകളിൽ ഓരോന്ന് അർഷദീപും, ബ്രാർലെറ്റും പങ്കിട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിൽ വെടിക്കെട്ട് തുടക്കമാണ് പഞ്ചാബിനു ഓപ്പണർമാർ നൽകിയത്. ആദ്യ വിക്കറ്റിൽ രണ്ട് ഓപ്പണർമാരും ചേർന്ന് 6.5 ഓവറിൽ 126 റണ്ണാണ് അടിച്ചെടുത്തത്. 17 പന്തിൽ 252.94 സ്‌ട്രൈക്ക് റേറ്റുമായി 43 റൺ അടിച്ച പ്രിയാൻഷ് ആര്യ മാരക ഫോമിലാണ് ബാറ്റ് വീശിയത്. അക്‌സർ പട്ടേലിനെ സിക്‌സർ പറത്താനുള്ള ശ്രമിത്തിൽ താളം പിഴച്ച ആര്യ സമീർ റിസ്വിയ്ക്ക് ബൗണ്ടറി ലൈനിൽ ക്യാച്ച് നൽകിയാണ് മടങ്ങിയത്. 26 പന്തിൽ 76 റണ്ണടിച്ച് മാരക് പ്രകടനം നടത്തിയ പ്രഭുസിമ്രാൻ സിംങ്ങ് തൊട്ടു പിന്നാലെ മടങ്ങിയത് പഞ്ചാബിനെ ഞെട്ടിച്ചു. ആറ് റൺ കൂടി ടീം സ്‌കോറിൽ കൂട്ടിച്ചേർത്ത് സഹ ഓപ്പണർ ആര്യയ്ക്ക് പിന്നാലെ 132 ൽ പ്രഭു മടങ്ങി. 145 ൽ കൂപ്പർ കനോലി (17) കൂടി വീണത് പഞ്ചാബിനെ ശരിക്കും പ്രഷറിലാക്കി. ഇതോടെ സ്‌കോറിംങിന് വേഗം കുറഞ്ഞു.
എന്നാൽ, ഒരു വശത്ത് ഉറച്ചു നിന്ന ശ്രയസ് അയ്യരും , നേഹാൽ വദ്രയും ( 15 പന്തിൽ 25) ചേർന്ന് ടീമിനെ സമ്മർദത്തിൽ നിന്നും അകറ്റി. ടീം സ്‌കോർ 200 കടന്നതിന് പിന്നാലെ വദ്ര പുറത്തായെങ്കിലും ക്രീസിൽ നിലയുറപ്പിച്ച അയ്യർ , ശശാങ്കിനെ (19) മറുവശത്ത് നിർത്തി ടീമിനെ വിജയതീരത്ത് എത്തിച്ചു.

