വിദേശമദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വയോധികൻ പിടിയിൽ

പത്തനംതിട്ട : വില്പനക്കായി വിദേശമദ്യവും, നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വയോധികനെ അറസ്റ്റ് ചെയ്തു. കുളനട വടക്കേക്കരപ്പടി ആലുംപാട്ട് തെക്കേചരുവിൽ കൃഷ്ണന്റെ മകൻ സദാശിവൻ എ കെ (70) ആണ് ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്. ഓണത്തോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട റെയ്ഡിനിടെയാണ് ഇയാളെ പിടികൂടിയത്.5 ലിറ്റർ വിദേശമദ്യവും, 49 കവർ ഹാൻസും പിടിച്ചെടുത്തു. അഡിഷണൽ എസ് പി ബിജി ജോർജ്ജിന്റെ നിർദേശാനുസരണം വ്യാജമദ്യവിൽപ്പനയും അനധികൃത ലഹരിമരുന്നുകളുടെ കച്ചവടവും തടയുന്നതിന്റെ ഭാഗമാണ് നടപടി. നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരൻ, പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ ഇത്തരം പരിശോധനകൾക്ക് മേൽനോട്ടം നൽകുന്നു. ഇയാളുടെ കൈവശം കവറുകൾ കണ്ട് സംശയം തോന്നി തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോഴാണ് അളവിൽ കൂടിയ മദ്യവും നിരോധിത ലഹരിമരുന്ന് ഇന്നതിൽപ്പെട്ട ഹാൻസും കണ്ടെത്തിയത്. ഇലവുംതിട്ട എസ് എച്ച് ഓ ദീപുവിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ.പോലീസ് സ്റ്റേഷനിൽ കൂട്ടികൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. പന്തളം, ഇലവുംതിട്ട സ്റ്റേഷനുകളിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഇയാൾ നേരത്തെ പ്രതിയായിട്ടുണ്ട്. വടക്കേകരപ്പടിയിലെ ഇയാളുടെ വീടിനു മുന്നിലുള്ള കടയിലും വീട്ടിലും അനധികൃത കച്ചവടം നടത്തിവരികയായിരുന്നു. ഇക്കാര്യത്തിൽ ഇയാൾക്കെതിരെ പരാതി ഉയർന്നിരുന്നു. പോലീസ് ഇൻസ്‌പെക്ടറെക്കൂടാതെ എസ് ഐമാരായ വിഷ്ണു ആർ, ശശികുമാർ, എ എസ് ഐ വിനോദ് കുമാർ, എസ് സി പി ഓമാരായ മനോജ്‌ കുമാർ, സുരേഷ് കുമാർ, സി പി ഓമാരായ അനിത, അമൽ എന്നിവരും നടപടികളിൽ പങ്കെടുത്തു.

Hot Topics

Related Articles