അയിരൂരിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു: ഒരു സ്ത്രീയടക്കം മൂന്ന് പേർക്ക് പരിക്ക്

കോഴഞ്ചേരി : അയിരൂർ വാലാങ്കര റൂട്ടിൽ പൊറോട്ടാമുക്കിനും കുരിശുമുട്ടത്തിനും ഇടയിൽ ഹിൽപ്പാർക്ക് പടിയ്ക്കലാണ്
തോട്ടിലേക്ക് ഓട്ടോ മറിഞ്ഞത്. ഇന്നു ഉച്ചയോടെയാണ് അപകടം നടന്നത്. പ്ലാങ്കമൺ സ്വദേശി ജയൻ ഓടിച്ച ഓട്ടോ ആണ് പതിനഞ്ച് അടി താഴ്ചയിൽ തോട്ടിലേക്ക് മറിഞ്ഞത്. യാത്രക്കാരിൽ ഒരാൾ സ്ത്രീയാണ്. സമീപവാസികൾ എത്തി മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചു. അപകട കാരണം വ്യക്തമല്ല. ആരുടേയും പരിക്ക് ഗുരുതരമല്ല.

Advertisements

Hot Topics

Related Articles