വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കോന്നി മെഡിക്കല്‍ കോളജില്‍ ഡെര്‍മറ്റോളജി, ഓര്‍ത്തോപീഡിക്‌സ് വിഭാഗങ്ങളില്‍ കരാര്‍ വ്യവസ്ഥയില്‍ സീനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ മെയ് 23 ന് രാവിലെ 10.30 ന് കോന്നി മെഡിക്കല്‍ കോളജില്‍ നടത്തുന്നു. താല്പര്യമുള്ള പി.ജി ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ മാത്രമായിരിക്കും. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും, പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന.
-------------------
വിമണ്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ മാനേജര്‍,
ഫീല്‍ഡ് വര്‍ക്കര്‍, കുക്ക്, ക്ലീനിംഗ് സ്റ്റാഫ് ഒഴിവുകള്‍
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോന്നി ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ പത്തനംതിട്ട ജില്ലയില്‍ കോന്നിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന വിമണ്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ ഒഴിവുളള മാനേജര്‍, ഫീല്‍ഡ് വര്‍ക്കര്‍, കുക്ക്, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതുളള സ്ത്രീ ഉദ്യോഗാര്‍ഥികള്‍ വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം മെയ് 15 ന് വൈകുന്നേരം അഞ്ചിന് മുന്‍പ് ലഭിക്കത്തക്കവിധം സാധാരണ തപാലില്‍ അയയ്ക്കണം. വിലാസം : സെക്രട്ടറി, ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി, എലിയറയ്ക്കല്‍, കോന്നി പി.ഒ, പത്തനംതിട്ട , പിന്‍ 689691. ഫോണ്‍ : 0468
2998000.
ഹോം മാനേജര്‍ : ഒഴിവ് ഒന്ന്. യോഗ്യത -എംഎസ്ഡബ്യൂ/എംഎ സോഷ്യോളജി/എംഎസ്‌സി സൈക്കോളജി/എംഎ സൈക്കോളജി. പ്രായപരിധി – 25-45. വേതനം -22500 രൂപ. പ്രവൃത്തി പരിചയം അഭികാമ്യം.
ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ : ഒഴിവ് ഒന്ന്. യോഗ്യത -എംഎസ്ഡബ്യൂ സോഷ്യോളജി/സൈക്കോളജി, ബിരുദാനന്തര ബിരുദം. പ്രായപരിധി – 25-45. വേതനം -16000 രൂപ. പ്രവൃത്തി പരിചയം അഭികാമ്യം.
കെയര്‍ ടേക്കര്‍ : ഒഴിവ് ഒന്ന്. യോഗ്യത -പ്ലസ് ടു ജയം. പ്രായപരിധി – 25-45. വേതനം -12000 രൂപ. പ്രവൃത്തി പരിചയം അഭികാമ്യം.
സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) ആഴ്ചയില്‍ രണ്ട് ദിവസം : ഒഴിവ് ഒന്ന്. യോഗ്യത -സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം. പ്രായപരിധി – 25-45. വേതനം -12000 രൂപ. പ്രവൃത്തി പരിചയം അഭികാമ്യം.
കുക്ക് : ഒഴിവ് ഒന്ന്. യോഗ്യത -അഞ്ചാം ക്ലാസ് . പ്രായപരിധി – 25-45. വേതനം -12000 രൂപ. പ്രവൃത്തി പരിചയം
അഭികാമ്യം.
ലീഗല്‍ കൗണ്‍സിലര്‍ (പാര്‍ട്ട് ടൈം) : ഒഴിവ് ഒന്ന്. യോഗ്യത -എല്‍.എല്‍.ബി. പ്രായപരിധി – 25-45. വേതനം -10000 രൂപ. പ്രവൃത്തി പരിചയം അഭികാമ്യം.
സൈക്യൂരിറ്റി (രാത്രി മാത്രം) : ഒഴിവ് ഒന്ന്. യോഗ്യത -എസ് എസ് എല്‍ സി . പ്രായപരിധി – 25-45. വേതനം -10000 രൂപ. പ്രവൃത്തി പരിചയം അഭികാമ്യം.
ക്ലീനിംഗ് സ്റ്റാഫ് : ഒഴിവ് ഒന്ന്. യോഗ്യത -അഞ്ചാം ക്ലാസ് . പ്രായപരിധി – 25-45. വേതനം -9000 രൂപ. പ്രവൃത്തി പരിചയം അഭികാമ്യം.
------------------
യുവ ഉത്സവ് 2023 ന് അപേക്ഷിക്കാം
നെഹ്‌റു യുവ കേന്ദ്ര പത്തനംതിട്ടയുടെ അഭിമുഖ്യത്തില്‍ ‘യുവ ഉത്സവ്’ പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 15 നും 29 നും ഇടയില്‍ പ്രായമുള്ള പത്തനംതിട്ട ജില്ലക്കാരായ യുവതി- യുവാക്കള്‍ക്ക് മെയ് 20 ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം.
ഒരാള്‍ക്ക് ഒരു മത്സരത്തില്‍ മാത്രമേ പങ്കെടുക്കാന്‍ അവസരം ലഭിക്കൂ. ഗ്രൂപ് മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരു വ്യക്തിഗത ഇനത്തിലും പങ്കെടുക്കാം. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും, സംസ്ഥാന, ദേശീയ തലത്തിലും പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. മെയ് 15 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. കവിതാ രചന ( മലയാളം), പെയിന്റിംഗ് (വാട്ടര്‍ കളര്‍), മൊബൈല്‍ ഫോട്ടോഗ്രാഫി കോണ്ടസ്റ്റ്, പ്രസംഗ മത്സരം (7 മിനിറ്റ്) (ഇംഗ്ലീഷ്, ഹിന്ദി മാത്രം), കള്‍ച്ചറല്‍ പ്രോഗ്രാം (ഗ്രൂപ്പ്) ( നാടോടി നൃത്തം / തിരുവാതിര ) 5 മുതല്‍ 15 പേര്‍ വരെയുള്ള ഗ്രൂപ്പുകള്‍ എന്നിവയാണ് ഇനങ്ങള്‍ . വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് ഉണ്ടായിരിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഫോണ്‍: 7558892580, 0468 2962580.