പത്തംനംതിട്ട: ബാങ്ക് അക്കൗണ്ട് നിയമ വിരുദ്ധമായി മരവിപ്പിച്ച എസ്ബിഐ ബാങ്ക് മാനേജർമാർ ഹർജികക്ഷിക്ക് 30,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി.റാന്നി ഐരൂർ വില്ലേജില്‍ തടിയൂർ തുഷാരം വീട്ടില്‍ ആർ അനില്‍ കുമാർ എസ്ബിഐ കോഴഞ്ചേരി ബ്രാഞ്ച് മാനേജർക്കെതിരെയും എസ്ബിഐ കോന്നി ബ്രാഞ്ച് മാനേജർക്കെതിരെയും പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനില്‍ ഫയല്‍ ചെയ്ത ഹർജിയിലാണ് ഈ വിധി ഉണ്ടായത്.
ഹർജികക്ഷി എസ്ബിഐ കോഴഞ്ചേരി ശാഖയിലെ അക്കൗണ്ട് ഹോള്‍ഡർ ആണ്. 18/11/2023ല്‍ അദ്ദേഹത്തിന്റെ 50,000 രൂപ അക്കൗണ്ടില്‍ നിന്ന് പിൻവലിക്കാൻ പറ്റാതെ വരികയും തുടർന്ന് മകളുടെ വിദ്യാഭ്യാസ ലോണ്‍ അടക്കുന്നതിന് വേണ്ടി എസ്ബിഐ കോന്നി ശാഖയിലേക്ക് അയച്ച് 20,000 രൂപ ആ ബാങ്ക് മരവിപ്പിച്ചതിന്റെ കാരണം ചോദിച്ചപ്പോള്‍ കർണാടകയിലെ കോളാർ കാണ് പൊലീസ് എസ്എച്ച്ഒയുടെ നിർദ്ദേശം അനുസരിച്ചാണ് നടപടി എന്നാണ് അറിയിച്ചത്. ഒരു ഓണ്‍ലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഹർജികക്ഷിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നാണ് കൂടുതല്‍ അന്വേഷണത്തില്‍ മനസിലായത്. ഹർജികക്ഷിക്ക് കേസിമായി ഒരു ബന്ധവുമില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹർജിക്കാരൻ 08/08/2023ല്‍ ഒരു ഓണ്‍ലൈൻ പർച്ചേസുമായി ബന്ധപ്പെട്ട് 19,000 രൂപ നഷ്ടപ്പെട്ട വിവരം ടോള്‍ ഫ്രീ നമ്ബരായ 1930 ല്‍ വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഹർജികക്ഷിയുടെ ബാങ്കില്‍ കിടന്ന രൂപ കൂടി ബാങ്കുകാർ മരവിപ്പിച്ച സാഹചര്യമാണുണ്ടായിരിക്കുന്നത്. ബാങ്കുകാരുടെ ഈ നടപടിക്കെതി രെയാണ് ഹർജികക്ഷി കമ്മീഷനെ സമീപിച്ചത്. കമ്മീഷൻ ഹർജി ഫയലില്‍ എടുക്കുകയും എതിർകക്ഷികളായ ബാങ്കിന് ഹാജരാകുവാൻ നോട്ടീസ് അയക്കുകയും ചെയ്തു.
എതിർകക്ഷികളായ രണ്ട് ബാങ്ക് മാനേജർമാരും കമ്മീഷനില്‍ ഹാജരാകുകയും എതിർകക്ഷിയുടെ ആവശ്യപ്രകാരം കോളാർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയെ കുടി പ്രതിയാക്കുകയും ചെയ്തു. എന്നാല്‍ നോട്ടീസ് കൈപ്പറ്റിയിട്ടും എസ്എച്ച്ഒ കമ്മീഷനില്‍ ഹാജരായി തെളിവുകള്‍ ഹാജരാക്കിയില്ല. ഇരുകൂട്ടരേയും വിസ്തരിച്ച കമ്മീഷന് മനസിലായത് നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കാതെയാണ് ഹർജികക്ഷിയുടെ അക്കൗണ്ട് മരവിപ്പിച്ചതെന്നാണ്.
ഒരു അക്കൗണ്ട് മരവിപ്പിക്കണമെങ്കില്‍ സിആർപിസി സെക്ഷൻ 102 പ്രകാരം അധികാര പരിധിയില്‍ വരുന്ന മജിസ്ട്രേറ്റിനെ അറിയിക്കണമെന്നാണ് വ്യവസ്ഥ. കേരള ഹൈക്കോടതി 2025 KHC online 10247 വിധിയില്‍ ഇതു വ്യക്തമാക്കിയിട്ടുള്ളതാണ്. കമ്മീഷനില്‍ പ്രതികള്‍ ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചപ്പോള്‍ കോളാർ പൊലീസ് സ്റ്റേഷൻകാരോ, ബാങ്കുകാരോ അക്കൗണ്ട് മരവിപ്പിച്ച കാര്യം മജിസ്ട്രേറ്റിനെ അറിയിച്ചിട്ടുള്ളതായിട്ടുള്ള രേഖകള്‍ ഒന്നും തന്നെ ഹാജരാക്കിയിട്ടില്ല.


