കൊച്ചി : അയ്യപ്പ സംഗമത്തിന്റെ സംഘാടന ചിലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുവാന്‍ ശ്രമിക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്. അയ്യപ്പ സംഗമത്തിന്റെ സംഘടനത്തിനായി ഇത് വരെ ചിലവഴിച്ചത് വെറും മൂന്ന് കോടി മാത്രമാണെന്നും ഈ മൂന്ന് കോടി രൂപയും പൂര്‍ണ്ണമായും സ്പോന്‍സര്‍ഷിപ്പായി കിട്ടിയതാണെന്നും പിഎസ് പ്രശാന്ത് വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രതികരണം
ഒരു കോടി രൂപ കൂടി സ്പോന്‍സര്‍ഷിപ്പായി വന്നിട്ടുണ്ട്. ‘മതപരമായ സമ്മേളനങ്ങള്‍ പ്രഭാഷണങ്ങള്‍’ എന്ന ഹെഡില്‍ നിന്ന് 3 കോടി രൂപ സംഘാടനത്തfന് വേണ്ടി അഡ്വാന്‍സായി എടുത്തിരുന്നു. സ്പോന്സര്ഷിപ്പ് കിട്ടിയ മുറയ്ക്ക് അത് 17 – 10 -25ല്‍ കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ ഒരു രൂപ പോലും ഇത് വരെ ദേവസ്വം ബോര്‍ഡില്‍ നിന്നും ചിലവഴിച്ചിട്ടില്ല. ആകെച്ചിലവായ തുകയെ സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ 4-11-2025 ല്‍ കോടതിയില്‍ നല്കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും ജിഎസ്ടിയും എന്നാണ്. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന ഈ റിപ്പോര്‍ട്ട് എന്തടിസ്ഥാനത്തില്‍ നല്കി എന്നത് അന്വേഷിക്കപ്പെടേണ്ടതാണ്. ഇത് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ് – പിഎസ് പ്രശാന്ത് വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ആഗോള അയ്യപ്പ സംഗമ കണക്കുകള്‍ പൊരുത്തക്കേടുകള്‍ നിരവധിയാണെന്നാണ് പുറത്ത് വരുന്ന വിവരം. അയ്യപ്പ സംഗമത്തിനായി വിവിധ ആവശ്യത്തിനായി കൊടുത്തു തീര്‍ത്തത് 6.64 കോടി രൂപ. ഇനി കൊടുത്തു തീര്ക്കാനുളളത് 4.35 കോടി രൂപയും. അതായത് ഓഡിറ്റില്‍ മൊത്തം ചെലവ് 11 കോടിയോളം വരും. എന്നാല്‍ കഴിഞ്ഞ നവംബര്‍ ദേവസ്വം കമ്മീഷണര്‍ സ്പെഷ്യല്‍ കമ്മീഷണര്‍ക്ക് നല്കിയ കണക്കില്‍ ആകെ ചെലവ് 4.99 കോടി രൂപ മാത്രം. ഇതില്‍ മൂന്ന് കോടി കൊടുത്ത് തീര്‍ത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ആഗോള അയ്യപ്പ സംഗമ കണക്കുകള്‍ പൊരുത്തക്കേടുകള്‍ നിരവധിയാണെന്നാണ് പുറത്ത് വരുന്ന വിവരം. അയ്യപ്പ സംഗമത്തിനായി വിവിധ ആവശ്യത്തിനായി കൊടുത്തു തീര്‍ത്തത് 6.64 കോടി രൂപ. ഇനി കൊടുത്തു തീര്ക്കാനുളളത് 4.35 കോടി രൂപയും. അതായത് ഓഡിറ്റില്‍ മൊത്തം ചെലവ് 11 കോടിയോളം വരും. എന്നാല്‍ കഴിഞ്ഞ നവംബര്‍ ദേവസ്വം കമ്മീഷണര്‍ സ്പെഷ്യല്‍ കമ്മീഷണര്‍ക്ക് നല്കിയ കണക്കില്‍ ആകെ ചെലവ് 4.99 കോടി രൂപ മാത്രം. ഇതില്‍ മൂന്ന് കോടി കൊടുത്ത് തീര്‍ത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കണക്കില്‍ വ്യക്തത തേടി ദേവസ്വം ബോര്‍ഡ് അടിയന്തര യോഗം വിളിച്ചു. പരിപാടി നടത്തിയ ഊരാളുങ്കലിന് കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയെയും, നിര്‍ദേശം നല്‍കിയത് ഓഡിറ്റിംഗ് നടത്തിയ വിജയന് ആന്‍ഡ് അസോസിയേറ്റ് എന്ന സ്ഥാപന പ്രതിനികളും ചൊവ്വാഴ്ച യോഗത്തില്‍ പങ്കെടുക്കും. കണക്കുകളില്‍ വ്യക്തത തേടുന്നതിനൊപ്പം, ഉരാളുങ്കലിന് നല്‍കാനുള്ള പണത്തില്‍ കുറവു വരുത്താനാകുമോ എന്നതുമാണ് യോഗത്തിന്റെ ലക്ഷ്യം. സംഗമത്തിന്റെ ഭാഗമായി നടന്ന കലാപരിപാടികളുടെ മറവില്‍ പണം തട്ടിയോ എന്നും സംശയമുണ്ട്. നടക്കാത്ത ഭജനയ്ക്ക് നന്ദഗോവിന്ദം ഭജന്‍സിന് എട്ട് ലക്ഷം രൂപ കൊടുത്തെന്നാണ് ഒരു ബില്ലില്‍ പറയുന്നത്. അന്ന് വേദിയില്‍ ഭക്തി ഗാനസദസ് അവതരിപ്പിച്ചത് ഗായകന് ഇഷാന് ദേവും സംഘവുമായിരുന്നു. കൂടാതെ വിജയ് യേശുദാസ്, വീരമണി തുടങ്ങിയവരുടെ പാട്ട് പരിപാടിയുടെ ചെലവ് രേഖപ്പെടുത്തിയിട്ടും ഇല്ല. അതിഥികള്‍ക്ക് 37 ലക്ഷം രൂപയ്ക്ക് ഹോട്ടല്‍ റൂം ബുക്ക് ചെയ്തതായി പൊതുഭരണ വകുപ്പ് കണക്കില്‍ പറയുന്നു. എന്നാല്‍ ഇതിന്റെ പണം ആര് നല്‍കിയെന്നതിലും വ്യക്തത ഇല്ല. ദേവസ്വം കമ്മീഷണറുടെ കണക്കില്‍ 24 ലക്ഷം രൂപ റും എടുത്ത വകയില്‍ പൊതുഭരണ വകുപ്പിന് നല്‍കിയിട്ടുമുണ്ട്.


