കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ ജില്ലാ സമ്മേളനം നടത്തി; ഡോ. സിറിയക് ജോസ് പ്രസിഡൻ്റ് : ഡോ. ജയകൃഷ്ണൻ പി. ആർ സെക്രട്ടറി

കോട്ടയം: കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ ജില്ലാ സമ്മേളനം നടത്തി. കെ.പി.സി.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. റോണി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. യു.ജി.സി. ശമ്പളപരിഷ്കരണ കുടിശ്ശിക, യു.ജി.സി. റെഗുലേഷൻ നിർദ്ദേശിക്കുന്ന പിഎച്ച്.ഡി. അഡ്വാൻസ് ഇൻക്രിമെന്റ്, അനുവദിച്ചുവെന്നു പ്രഖ്യാപിച്ച ഡി.എ.യുടെ വർഷങ്ങളോളം നീളുന്ന കുടിശ്ശികകൾ എന്നിവയിൽ അദ്ധ്യാപക പക്ഷത്തെ വിലമതിക്കാത്തതും തെറ്റിദ്ധാരണ പരത്തുന്നതുമായ സമീപനമാണ് സംസ്ഥാന സർക്കാരിന്റേതെന്നു ജില്ലാ സമ്മേളനം ആരോപിച്ചു.

Advertisements

എം.ജി. സർവകലാശാലയിലെ ഇടതുപക്ഷ സിൻഡിക്കേറ്റ് റിസർച്ച്ഗൈ ഡ്ഷിപ്പിനുള്ള അപേക്ഷകൾ മനഃപൂർവ്വം വൈകിപ്പിക്കുന്നതിൽ യോഗം പ്രതിഷേധിച്ചു. സർവ്വകലാശാല ഈ സമീപനമാണു തുടരുന്നതെങ്കിൽ സംഘടന ശക്തമായ സമരനടപടികളിലേക്കു നീങ്ങുമെന്നു പ്രതിനിധികൾ വ്യക്തമാക്കി. ഡോ. ജോ പ്രസാദ് മാത്യൂ, ഡോ. ജോബിൻ ജോസ്, ഡോ. സിറിയക് ജോസ്, ഡോ. ജയകൃഷ്ണൻ പി. ആർ., ഡോ. നിബുലാൽ വെട്ടൂർ, ഡോ. അനീഷ് കുമാർ പി.ടി. ഡോ. അനൂപ് ടോം തോമസ് തുടങ്ങിയവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2026-27 ലെ കെ.പി.സിടി.എ. കോട്ടയം ജില്ലാ ഭാരവാഹികളായി ഡോ. സിറിയക് ജോസ്, സെന്റ് തോമസ് കോളേജ്, പാലാ (പ്രസിഡന്റ്), ലഫ്. റെനീഷ് ജോസഫ്, കെ.ജി. കോളേജ്, പാമ്പാടി (വൈസ്. പ്രസിഡന്റ്), ഡോ. ജയകൃഷ്ണൻ പി. ആർ., എൻ.എസ്.എസ്. ഹിന്ദു കോളേജ്, ചങ്ങനാശ്ശേരി (സെക്രട്ടറി), ഡോ. അനൂപ് ടോം തോമസ്, സെന്റ് ഡൊമിനിക് കോളേജ്, കാഞ്ഞിരപ്പള്ളി (ജോ. സെക്രട്ടറി), ഡോ. നിബുലാൽ എം. എൻ., ബസേലിയസ് കോളേജ്, കോട്ടയം (ട്രഷറർ) എന്നിവരെ തിരഞ്ഞടുത്തു.

Hot Topics

Related Articles