കോട്ടയം എം.സി റോഡിൽ ചിങ്ങവനം പൊലീസ് സ്റ്റേഷനു മുന്നിൽ സ്‌കൂട്ടർ യാത്രക്കാരെ പിക്കപ്പ് വാൻ ഇടിച്ചു വീഴ്ത്തി; അപകടത്തിനിടയാക്കിയ വാൻ അമിത വേഗത്തിൽ നിർത്താതെ ഓടിച്ചു പോയി; പരിക്കേറ്റ പാക്കിൽ സ്വദേശികൾ ആശുപത്രിയിൽ

കോട്ടയം: എം.സി റോഡിൽ ചിങ്ങവനം പൊലീസ് സ്റ്റേഷനു മുന്നിൽ സ്‌കൂട്ടർ യാത്രക്കാരായ കുടുംബത്തെ പിക്കപ്പ് വാനിൽ എത്തിയ സംഘം ഇടിച്ചു വീഴ്ത്തി. അപകടത്തെ തുടർന്നു പിക്കപ്പ് വാൻ അമിത വേഗത്തിൽ ഓടിച്ചു പോയി. പാക്കിൽ കാരംമൂട് കരിമ്പിൽ ബിജു (52), ഭാര്യ കുഞ്ഞുമോൾ (48) എന്നിവരെയാണ് പരിക്കുകളോടെ ജില്ലാ ജനറൽ ആശുപത്രിയിൽ ആദ്യം എത്തിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.

Advertisements

ചിങ്ങവനം പൊലീസ് സ്റ്റേഷനു സമീപം ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ചങ്ങനാശേരി ഭാഗത്തു നിന്നും പാക്കിൽ ഭാഗത്തേയ്ക്കു പോകുകയായിരുന്നു കുടുംബം സഞ്ചരിച്ച ബൈക്ക്. ഈ സമയം പിന്നിൽ നിന്നും എത്തിയ പിക്കപ്പ് വാൻ ഇവരെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. കുഞ്ഞുമോളുടെ തലയിൽ നിന്നും ഹെൽമറ്റ് തെറിച്ചു പോയി. റോഡിൽ തലയിടിച്ചു വീണാണ് ഇവർക്ക് പരിക്കേറ്റത്. പിന്നാലെ കോട്ടയം ഭാഗത്തേയ്ക്ക് എത്തിയ ഒരു കാർ യാത്രക്കാരനാണ് പരിക്കേറ്റവരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ നിന്നാണ് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റിയത്.

Hot Topics

Related Articles