പിണറായിയ്ക്കു പിന്നാലെ മന്ത്രി സ്ഥാനം രാജി വച്ച് എം.വി ഗോവിനന്ദനും..! ചടയനു പിന്നാലെ കൊടിയേരിയും രാജി വയ്ക്കുമ്പോൾ ആവർത്തിക്കുന്നത് ചരിത്രം; കർക്കശക്കാരായ നേതാക്കൾ നേതൃത്വത്തിലേയ്‌ക്കെത്തുമ്പോൾ മാറുന്നത് സി.പി.എമ്മിന്റെ മുഖം

പൊളിറ്റിക്കൽ ഡെസ്‌ക്
തിരുവനന്തപുരം
1998 ൽ വൈദ്യുതി മന്ത്രി സ്ഥാനം രാജിവച്ചാണ് സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്കു പിണറായി വിജയൻ എത്തിയത്. തുടർന്നു 15 വർഷത്തോളം പാർട്ടിയെ നയിച്ച്്, മൂന്നാം ടേമിൽ കൊടിയേരി ബാലകൃഷ്ണന് സ്ഥാനം കൈമാറിയാണ് പിണറായി വിജയൻ പാർട്ടി തലപ്പത്തു നിന്നും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എത്തിയത്. ഇതിനു ശേഷം തുടർഭരണം എന്ന അത്ഭുത പ്രതിഭാസം നേടിയെത്ത് പിണറായി വിജയൻ സർക്കാർ പ്രയാണം തുടരുകയാണ്. ഇതിനിടെയാണ് പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിച്ച് സംസ്ഥാന സെക്രട്ടറി രോഗ ബാധിതനായത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പാർട്ടി പുതിയ സെക്രട്ടറിയെ കണ്ടെത്താൻ നിർബന്ധിതരായത്. ഇതോടെയാണ് ചരിത്രം വീണ്ടും ആവർത്തിക്കുകയാണ് എന്ന ചർച്ചകൾ ആരംഭിച്ചത്.

Advertisements

1998 ൽ നായനാർ മന്ത്രിസഭയിൽ വൈദ്യുത മന്ത്രിയായിരുന്നു പിണറായി വിജയൻ. അന്ന് മന്ത്രിസഭയിൽ നിന്നും രാജി വച്ച് പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയാകുമ്പോൾ പാർട്ടിയിൽ ആഭ്യന്തര പ്രശ്‌നം അതിരൂക്ഷമായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരാണ് താരതമ്യേനെ യുവാവായിരുന്ന പിണറായി വിജയനെ പാർട്ടി സെക്രട്ടറിയായി പ്രഖ്യാപിച്ചത്. പിന്നീട് നടന്ന പാർട്ടി സമ്മേളനത്തിൽ പിണറായി വിജയൻ പാർട്ടിയുടെ നേതൃത്വത്തിലേയ്ക്ക് ഔദ്യോഗികമായി അവരോധിതനായി മാറുകയും ചെയ്തു. ഇതിനു പിന്നാലെ നടന്നത് കേരളം കണ്ട ചരിത്രമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമാന സാഹചര്യമാണ് ഇപ്പോൾ കേരളത്തിൽ ആവർത്തിക്കുന്നത്. അന്ന് ചടയൻ ഗോവിനന്ദന് പകരമായിരുന്നു പിണറായി വിജയൻ മന്ത്രി സ്ഥാനം ഒഴിഞ്ഞ് പാർട്ടി സെക്രട്ടറിയായത്. 2022 ൽ കൊടിയേരിയുടെ അനാരോഗ്യത്തെ തുടർന്നു സ്ഥാനം ഒഴിയുമ്പോൾ സെക്രട്ടറിയായി എം.വി ഗോവിന്ദന്റെ പേര് നിർദേശിച്ചത് അന്ന് പാർട്ടിയുടെ നിർദേശം അനുസരിച്ച് രാജി വച്ച സാക്ഷാൽ പിണറായി വിജയൻ തന്നെയായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലും, സംസ്ഥാന സമിതിയിലും അടക്കം ഇദ്ദേഹത്തിന്റെ പേരുകൾ വരികയായിരുന്നു.

കണ്ണൂർ ലോബിയിലേയ്ക്കു തന്നെ പാർട്ടി വീണ്ടും കേന്ദ്രീകരിക്കുന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന ആരോപണം. കണ്ണൂരിൽ നിന്നുള്ള നേതാക്കളാണ് ഇപ്പോൾ എൽഡിഎഫിലും പാർട്ടിയിലും എല്ലാ പദവികളിലുമുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ, എം.വി ഗോവിന്ദൻ, എൽ.ഡിഎഫ് കൺവീനർ ഇ പി ജയരാജൻ എന്നിവരെല്ലാം കണ്ണൂരിൽ നിന്നുള്ള നേതാക്കളാണ്. ഇതെല്ലാം പാർട്ടിയിൽ വീണ്ടും കണ്ണൂർ ലോബി പിടിമുറുക്കുന്നു എന്ന സൂചനയാണ് നൽകുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.