ബിഎസ് യെദിയൂരപ്പയ്ക്കെതിരായ പോക്സോ കേസ്; കുറ്റപത്രം സമർപ്പിച്ചു സിഐഡി

ബെം​ഗളൂരു: മുൻ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്ക്ക് എതിരായ പോക്സോ കേസിൽ സിഐഡി കുറ്റപത്രം സമർപ്പിച്ചു. ബെംഗളുരുവിലെ പോക്സോ കേസുകൾ പരിഗണിക്കുന്ന അതിവേഗ കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം നൽകിയത്. ജൂൺ 17-ന് സിഐഡിക്ക് മുമ്പാകെ യെദിയൂരപ്പ ഹാജരായിരുന്നു. യെദിയൂരപ്പയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയതടക്കം ഉൾപ്പെടുത്തിയാണ് കുറ്റപത്രം. 

Advertisements

നേരത്തെ, മൂന്ന് മണിക്കൂറോളം യെദിയൂരപ്പയെ ചോദ്യം ചെയ്തിരുന്നു. സിഐഡി എഡിജിപി ബികെ സിംഗ്, എസ്‍പി സാറ ഫാത്തിമ, എസ്ഐ പൃത്ഥ്വി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഫെബ്രുവരി 2-ന് ബെംഗളുരുവിലെ ഡോളേഴ്സ് കോളനിയിലുള്ള വസതിയിൽ അമ്മയോടൊപ്പം പരാതി നൽകാനെത്തിയ 17-കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നതാണ് യെദിയൂരപ്പയ്ക്ക് എതിരെയുള്ള കേസ്. ചോദ്യം ചെയ്യലിന് ഹാജരാകവേ, താൻ കുറ്റം ശക്തമായി നിഷേധിക്കുന്നുവെന്നും, അസത്യപ്രചാരണത്തിനെതിരെ നിയമപരമായി നീങ്ങുമെന്നും യെദിയൂരപ്പ പറഞ്ഞു.

Hot Topics

Related Articles