കൊച്ചി നഗരസഭയുടെ പരിധിയില്‍ വരുന്ന അങ്കണവാടിയില്‍ നാല് ദിവസം മുമ്പാണ് സംഭവം നടന്നത്. മൂന്നര വയസുള്ള കുഞ്ഞ് ശുചിമു റിയില്‍ പോയപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കള്‍ കുഞ്ഞിനോട് കാര്യങ്ങള്‍ തിരക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എളമക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തത്. അവിടെ സ്ഥിരമായി വന്ന് പോയ്ക്കൊണ്ടിരുന്ന 20കാരനെ പിടികൂടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാൻ കഴിയൂവെന്ന് പോലീസ് പറഞ്ഞു. ഇരുപതുകാരൻ നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് അന്വേഷണം വിപുലമാക്കി.
Advertisements


