ഈരാറ്റുപേട്ടയില്‍ വാഹനാപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ക്ക് നേരെ കത്തീവിശി മോഷണക്കേസിലെ പ്രതി. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ചേന്നാട് കവലയ്ക്ക് സമീപമാണ് കാര്‍ അപകടമുണ്ടായത്. മറ്റൊരു കാറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇത് കാറിലുണ്ടായിരുന്നവരും പ്രദേശത്തുണ്ടായിരുന്നവരും ചോദ്യം ചെയ്തതോടെ കാറില്‍ നിന്നിറങ്ങിയ യുവാവ് നാട്ടുകാര്‍ക്ക് നേരെ കത്തിവീശുകയായിരുന്നു. തിരുവല്ലയിലെ മോഷണകേസില്‍ മുങ്ങിനടക്കുകയായിരുന്ന സ്റ്റാന്‍ വര്‍ഗീസ് എന്ന യുവാവാണ് കത്തിവീശിയത്. ഇയാള്‍ക്കൊപ്പം കാറില്‍ ഒരു യുവതിയും ഉണ്ടായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഒപ്പമുള്ളത് സഹോദരിയാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. കാറിനുള്ളിൽ നിന്ന് കഞ്ചാവും പോലീസ് കണ്ടെടുത്തു
തിരുവല്ലയിൽ നടന്ന മോഷണ കേസിലെ പ്രതിയാണ് സ്റ്റാൻ. പ്രതി ഈരാറ്റുപേട്ടയിൽ എത്തുമെന്ന് സൂചന ലഭിച്ചതോടെ ഈരാറ്റുപേട്ട പോലീസ് കാത്തുനിൽക്കുന്നതിനിടയിലാണ് പോലീസിനെ പറ്റിച്ച് കാറുമായി പ്രതികൾ മുന്നോട്ട് പാഞ്ഞത്.. തുടർന്ന് ചേന്നാട് കവലയിൽ വച്ച് മറ്റൊരു കാറിൽ ഇടിക്കുകയും പോലീസ് വാഹനം മുന്നിൽ കയറ്റി തടഞ്ഞു നിർത്തുകയും ആയിരുന്നു.. പ്രതിക്കെതിരെ മൂന്ന് കേസുകൾ നിലവിലുണ്ട്.


