കടനാട് :ഇടതു സർക്കാരിന്റെ കാലഘട്ടത്തിൽ നടന്ന പ്രളയ ദുരിതാശ്വാസ ഫണ്ട് തിരുമറിയെക്കുറിച്ചും , കോവിഡിന്റെ മറവിൽ നടത്തിയ പി പി ഇ കിറ്റ് അഴിമതിയെക്കുറിച്ചും , ലൈഫ് മിഷൻ അഴിമതിയെക്കുറിച്ചും വിജിലൻസ് അന്വേഷണത്തിന് പിണറായി സർക്കാർ ഉത്തരവിട്ടാൽ സർക്കാരിന് പൂമാല അണിയിക്കാൻ തയ്യാറാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തട്ടിപ്പ് നടന്നുവെന്ന് തെളിവു സഹിതം പുറത്തുവന്നപ്പോൾ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ദുരിതാശ്വസനിധി തട്ടിപ്പ് പുറത്തു വന്നു എന്ന് പറഞ്ഞ് വീമ്പ് പറയുകയാണെന്നും സജി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളാ കോൺഗ്രസ് കടനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഡ്ജറ്റിലെ അധിക നികുതികൾ പിൻവലിക്കണമെന്നും,കാർഷിക മേഖലയോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പള്ളി ജംഗ്ഷനിൽ നടന്ന സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ കോൺഗ്രസ് കടനാട് മണ്ഡലം പ്രസിഡണ്ട് മത്തച്ചൻ അരീപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സന്തോഷ് കാവുകാട്ട്, മൈക്കിൾ പുല്ലുമാക്കൽ, കേരളാ കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട്, പാർട്ടി സ്റ്റിയറിങ് കമ്മിറ്റിയംഗം ജോസ് വടക്കേക്കര, കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി മാർട്ടിൻ കോലടി, കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രാജൻ കുളങ്ങര, പഞ്ചായത്ത് മെമ്പർ റിത്താമ്മ ജോർജ്, ഷാജി പുളിക്കൽ, പി.റ്റി.തോമസ് പൂവത്തുങ്കൽ, ചെറിയാൻ മണ്ണാറകത്ത് , ജയിസൺ പ്ലാക്കണ്ണി, ടോമി കരൂർ, വിനോദ് വരിക്കമാക്കൽ, ജോയി കല്ലനാനി, ജോൺസൺ കുഴിഞ്ഞാലിൽ, ജോയി നരിപ്പറ, സിബി വരക്കമാക്കൽ, ടോമി ചെട്ടിക തോട്ടം, പാപ്പച്ചൻ പോണട്ട് കുന്നേൽ,സണ്ണി കുന്നുംപുറത്ത്, ജയിംസ് കൊടും കയത്തിൽ, ജോമിൻ നരിപ്പാറ, ബേബി പാലിയകുന്നേൽ,അഖിൽ ഇല്ലിക്കൽ ,തുടങ്ങിയവർ പ്രസംഗിച്ചു.