പൃഥ്വിരാജിനെ കണ്ടിരുന്നെങ്കില്‍ കെട്ടിപ്പിടിച്ച്‌ ഒരു ഉമ്മ കൊടുക്കാമായിരുന്നുവെന്ന് നജീബ് പ്രതികരണം സിനിമ കണ്ടതിനുശേഷം : ആടുജീവിതത്തിന് ആദ്യദിനം തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം

സിനിമ ഡെസ്ക് : ബ്ലെസ്സി സംവിധാനം ചെയ്ത ‘ആടുജീവിതം’ ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വളരെ നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.ബെന്യാമിന്റെ ആടുജീവിതം എന്ന നോവലാണ് ബ്ലെസി സിനിമയാക്കിയത്. മലയാളത്തില്‍ ഏറ്റവും അധികം വിറ്റഴിച്ച നോവലുകളിലൊന്നാണിത്. ആറാട്ടുപുഴ പത്തിശ്ശേരില്‍ തറയില്‍വീട്ടില്‍ നജീബിന്റെ ജീവിതമാണ് ബെന്യാമിൻ നോവലാക്കിയത്. ഇപ്പോഴിതാ സിനിമ കണ്ട ശേഷമുള്ള പ്രതികരണം അറിയിച്ചിരിക്കുകയാണ് നജീബ്. നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കില്‍ കെട്ടിപ്പിടിച്ച്‌ ഒരു ഉമ്മ കൊടുക്കാമായിരുന്നുവെന്നാണ് നജീബ് പറഞ്ഞത്. ആടുജീവിതത്തിന്റെ ആദ്യ ഷോ കണ്ടിറങ്ങിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ജീവിതമാണ് സ്‌ക്രീനിലൂടെ കണ്ടതെന്നും നജീബ് പറഞ്ഞു.’പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. ചില രംഗങ്ങള്‍ കണ്ട് തിയേറ്ററിനുള്ളില്‍ ഇരുന്ന് കരയുകയായിരുന്നു. എല്ലാവരും സിനിമ കാണുകയും വിജയിപ്പിക്കുകയും ചെയ്യണം. സിനിമ തിയേറ്ററില്‍ എത്തിക്കാണാൻ കുടുംബം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ മകന്റെ കുഞ്ഞ് മരിച്ചതോടെുകൂടി എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാനായി എത്തിയത്.’ – നജീബ് പറഞ്ഞു.

Hot Topics

Related Articles