പെരുമാറ്റചട്ടം : നിരീക്ഷണത്തിന് ജില്ലാതല സ്റ്റാന്‍ഡിംഗ് കമ്മിറ്റി

പത്തനംതിട്ട :
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ജില്ലാതല സ്റ്റാന്‍ഡിംഗ് കമ്മിറ്റി രൂപീകരിച്ചു. തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ചെയര്‍മാനും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സി പത്മചന്ദ്രകുറുപ്പ് കണ്‍വീനറുമാണ്. 11 അംഗ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയും ഉള്‍പ്പെടുന്നു. ആവശ്യമെന്ന് തോന്നുന്ന പക്ഷം കമ്മിറ്റി യോഗം വിളിച്ചു ചേര്‍ക്കും.

മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നത് സംബന്ധിച്ച് കമ്മിറ്റി ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പ് നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തും.

Hot Topics

Related Articles