വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടത് നാടിന്റെ ആവശ്യം മനസിലാക്കി : മന്ത്രി റോഷി അഗസ്റ്റിന്‍

പത്തനംതിട്ട :
വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടത് നാടിന്റെ ആവശ്യം മനസിലാക്കി വേണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ 2022 -23 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 24.88 ലക്ഷം രൂപ ചെലവഴിച്ച് പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ നിന്നും റാന്നി എസ് സി സ്‌കൂളിലേക്ക് നിര്‍മിച്ച പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂളിലേക്കുള്ള റോഡും പ്രവേശന കവാടവും അപകടരഹിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാലം നിര്‍മിച്ചത്.

Advertisements

സ്‌കൂളില്‍ നിന്നും പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് വലിയ തോടിന് കുറുകെയുള്ള പഴയ പാലത്തിന് പകരമാണ് പുതിയ പാലം നിര്‍മ്മിച്ചത്. തകര്‍ന്ന് വീതി കുറഞ്ഞ പാലമായിരുന്നു ഇവിടെ നേരത്തെ ഉണ്ടായിരുന്നത്. പാലത്തിന്റെ അവസ്ഥ സ്‌കൂള്‍ അധികൃതര്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് എംഎല്‍എയുടെ അഭ്യര്‍ഥനപ്രകാരമാണ് പുതിയ പാലം നിര്‍മാണത്തിന് തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ പ്രസിഡന്റ് ജോണ്‍ എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ തോമസ്, ഗ്രാമപഞ്ചായത്തംഗം റൂബി കോശി, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് അനിത അനില്‍കുമാര്‍, മൈനര്‍ ഇറിഗേഷന്‍ എക്‌സി. എന്‍ജിനീയര്‍ ഡോ. പി. എസ്. കോശി, സ്‌കൂള്‍ മാനേജര്‍ റെവ. ജോണ്‍സണ്‍ വര്‍ഗീസ്, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Hot Topics

Related Articles