പത്തനംതിട്ട :
ഓണത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ഇന്നലെ
ശബരിമല ക്ഷേത്രനട തുറന്നു. വൈകിട്ട് അഞ്ച് മണിയോടെ മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. കന്നി മാസ പൂജകൾ കൂടിയുള്ളതിനാൽ തുടർച്ചയായ ഒൻപത് ദിവസം ഭക്തർക്ക് ദർശനത്തിനുള്ള അവസരമുണ്ട്. കന്നി മാസ പൂജകൾക്ക് ശേഷം സെപ്തംബർ 21 നാണ് നട അടയ്ക്കുന്നത്. ഉത്രാടം, തിരുവോണം, അവിട്ടം നാളുകളിൽ സന്നിധാനത്തെത്തുന്ന മുഴുവൻ ഭക്തർക്കും ഓണ സദ്യ നൽകും. ഉത്രാടത്തിന് ശബരിമല മേൽശാന്തിയുടേയും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടേയും അവിട്ടം നാളിൽ പോലീസിൻ്റെയും വകയായിട്ടാണ് ഓണസദ്യ ഒരുക്കുന്നത്.
Advertisements