സഹകാർ ഭാരതി സംസ്ഥാന സമ്മേളനം : സ്വാഗതസംഘ രൂപീകരണം 16 ന്

തിരുവല്ല : സഹകാർ ഭാരതി സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണം
ഹോട്ടൽ അശോക് ഓഡിറ്റോറിയത്തിൽ 16 ന് വൈകിട്ട് 3 ന് നടക്കും. ഇതിന് മുന്നോടിയായി പത്തനംതിട്ട ആലപ്പുഴ സംയുക്ത ജില്ലാ ഭാരവാഹികളുടെ യോഗം നടന്നു. ജില്ല പ്രസിഡന്റ് അഡ്വ. ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സംഘടന സെക്രട്ടറി കെ ആർ കണ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജി രാജശേഖരൻ, ആലപ്പുഴ ജില്ല പ്രസിഡന്റ് ഡി പ്രസന്നകുമാർ, ആലപ്പുഴ ജില്ല സെക്രട്ടറി രാധാകൃഷ്ണൻ ചെറിയനാട്, പത്തനംതിട്ട ജില്ല സംഘടന സെക്രട്ടറി സന്തോഷ് സദാശിവമഠം, ജോ. സെക്രട്ടറി പ്രീത ബാബു എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles