ഏകാരോഗ്യ പദ്ധതി : പരിശീലനം സംഘടിപ്പിച്ചു

പത്തനംതിട്ട : ഏകാരോഗ്യപദ്ധതിയുടെ പരിശീലകര്‍ക്കായുള്ള പരിശീലനപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി നിര്‍വഹിച്ചു. ജില്ലയില്‍ 52521 ആരോഗ്യവാളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനത്തിന് മുന്നോടിയായിട്ടാണ് പരിശീലകര്‍ക്കായുള്ള പരിശീലനം നടത്തിയത്.

Advertisements

ജില്ലാ സര്‍വെയിലന്‍സ് ഓഫീസര്‍ ഡോ. സി എസ് നന്ദിനി, ലോകബാങ്ക് പ്രതിനിധി സതീഷ്, കില ഫാക്കല്‍റ്റി അംഗങ്ങളായ സി പി സുരേഷ് കുമാര്‍, ദിനേശ്, സിബി അഗസ്റ്റിന്‍, ആര്‍ദ്രം നോഡല്‍ ആഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍മാര്‍, പൊതുജനാരോഗ്യവിഭാഗം ജീവനക്കാര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പിആര്‍ഒമാര്‍, ഏകാരോഗ്യം പദ്ധതിയുടെ ജില്ലാതല മെന്റര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതിയ കാലത്തെ ആരോഗ്യ- ആരോഗ്യഅനുബന്ധ വിഷയങ്ങള്‍ കേവലം മനുഷ്യരുടെ ആരോഗ്യവിഷയങ്ങളെ പരിഹരിച്ചുകൊണ്ടു മാത്രം മുന്നോട്ടു പോകാന്‍ സാധിക്കുകയില്ലെന്നും മനുഷ്യന്‍, പക്ഷിമൃഗാദികള്‍, പരിസ്ഥിതി എന്നിവയുടെ ആരോഗ്യവും, ആരോഗ്യാനുബന്ധവിഷയങ്ങളും പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും മനസിലാക്കി ഏകാരോഗപദ്ധതിയില്‍ ഒരു ബഹുജനമുന്നേറ്റം നടത്തുന്നതിനായയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

Hot Topics

Related Articles