പത്തനംതിട്ട : ജില്ലയിലെ യൂണിയന്‍ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ഉദ്ഘാടനം ചെയ്ത് തുഷാര്‍ വെള്ളാപ്പള്ളി. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയായും എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറിയായും വെള്ളാപ്പള്ളി നടേശന്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് വിവിധ ക്ഷേമ പദ്ധതികള്‍ സംഘടിപ്പിക്കുമെന്ന് ഉദ്ഘാടനത്തോടനുബന്ധിച്ച് യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയന്‍ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ് കെ.പദ്മകുമാര്‍, പന്തളം യൂണിയന്‍ പ്രസിഡന്റ് സിനില്‍ മുണ്ടപ്പള്ളി, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി രാജേഷ് നെടുമങ്ങാട്, യോഗം കൗണ്‍സിലര്‍ എബിന്‍ അമ്പാടിയില്‍, അസി. സെക്രട്ടറി ടി.പി.സുന്ദരേശന്‍, കോഴഞ്ചേരി, തിരുവല്ല യൂണിയന്‍ പ്രസിഡന്റുമാരായ മോഹന്‍ ബാബു, ബിജു ഇരവിപേരൂര്‍, അടൂര്‍ യൂണിയന്‍ ചെയര്‍മാന്‍ അഡ്വ. എം.മനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.