ഭിന്നശേഷി കുട്ടികൾക്കായി കായികോത്സവം : പ്രമോദ് നാരയണൻ എം എൽ എ ഉദ്ഘാടനം ചെയ്തു

മല്ലപ്പള്ളി : സമഗ്ര ശിക്ഷാ കേരള ഭിന്നശേഷി കുട്ടികൾക്കായി നടപ്പിലാക്കുന്ന ഇൻക്ലൂസീവ് കായികോത്സവത്തിന്റെ ഭാഗമായി വെണ്ണിക്കുളം ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഡെപോർട്ടീവോ 2023 ഡിസംബർ 5 ന് രാവിലെ 10 മണിക്ക് തടിയൂർ ആൽഫാ സ്പോർട്സ് അക്കാദമിയിൽ വച്ച് നടത്തി. റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായണൻ ഉദ്ഘാടനം ചെയ്തു. അയിരൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അമ്പിളി പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ക്രിക്കറ്റ് താരം കാർത്തിക് ബി നായർ, സി പി സ്പോർട്സ് ജേതാവ് അഖിൽ ബിനോജി എന്നിവരെ അനുമോദിക്കുകയും ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾ നിർമ്മിച്ച എൽ ഇ ഡി സ്റ്റാറിന്റെ വിതരണോദ്ഘാടനം നടത്തുകയും ചെയ്തു.

Advertisements

കുട്ടികൾ വിവിധ കലാ കായിക പരിപാടികൾ അവതരിപ്പിച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനം നൽകി. കാഞ്ഞീറ്റുകര സി എച്ച് സി യിലെ നേഴ്സുമാരും ആശാവർക്കർമാരും പ്രഥമ ശുശ്രൂഷ നൽകുന്നതിനായി എത്തിയിരുന്നു. കൊറ്റനാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രകാശ് പി സാം, കോയിപ്രം ബ്ലോക്ക് മെമ്പർ ജെസ്സി സൂസൻ ജോസഫ്, എ ഇ ഒ മിനി ജോസഫ് , ബിപിസി മെറിൻ സഖറിയ, ആൽഫ അക്കാദമി ഉടമ തോമസ് വർഗീസ്, പ്രീത ടീച്ചർ, ട്രെയിനർ സിന്ധു എൻ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles