ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു

തിരുവല്ല :
സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന്റെ ആശയം പങ്കുവയ്ക്കാനും ഇരവിപേരൂർ ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു.
വള്ളംകുളം യാഹിർ ഓഡിറ്റോറിയത്തിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പഞ്ചായത്തിലെ ആദ്യത്തേതും മുതിർന്ന അംഗവുമായ ചിന്നമ്മ കേശവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി ശശിധരൻ പിള്ള അധ്യക്ഷനായി. ഇരവിപേരൂർ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് പഞ്ചായത്ത് പ്രസിഡന്റ് അവതരിപ്പിച്ചു.

Advertisements

ഡിജികേരളം വഴി കണ്ടെത്തിയ 571 പഠിതാക്കളുടെയും പരിശീലനം പൂര്‍ത്തിയാക്കി. അതിദാരിദ്രത്തിന്‍ നിന്ന് 40 കുടുംബങ്ങളെ മുക്തരാക്കി വാസസ്ഥലം, ചികിത്സ, ഭക്ഷണം എന്നിവ ലഭ്യമാക്കി. ലൈഫ് മിഷന്‍ വഴി 127 പേര്‍ക്ക് വീട് നല്‍കി. 52 വീട് നിര്‍മാണം പുരോഗമിക്കുന്നു. മില്ലറ്റ് ഗ്രാമം, ഫ്ലോറി വില്ലേജ്, നാട്ടുവിപണി, മില്ലറ്റ് കഫേ എന്നിവ കൃഷി മേഖലയിലെ നേട്ടങ്ങൾ. റോഡ്, കുടിവെള്ള വിതരണം, വിദ്യാഭ്യാസ ആരോഗ്യ മേഖലയില്‍ കെട്ടിട നിര്‍മാണം, മാലിന്യ സംസ്‌കരണം
ജിയോ മെട്രിക് പഞ്ചായത്ത് ഡ്രോൺ ഉപയോഗിച്ച് വീടുകളുടെ വിവര ശേഖരണം, വാട്ടർ എ ടി എം, എല്ലാ ഘടക സ്ഥാപനങ്ങളിലും സോളാർ പാനൽ സ്ഥാപിച്ചു സീറോ ബില്ലിങ് തുടങ്ങിയ പ്രവർത്തനങ്ങൾ പഞ്ചായത്ത് നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഞ്ചായത്തിന്റെ ഭാവി വികസനത്തിന് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്നു. വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വ്യക്തികളെ ആദരിച്ചു. സംസ്ഥാന ആസൂത്രണ സമിതി അംഗം ഡോ. വര്‍ഗീസ് ജോര്‍ജ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജിജി മാത്യു, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സാലി ജേക്കബ്, അംഗങ്ങളായ പ്രിയ വർഗീസ്, അമ്മിണി ചാക്കോ, കെ കെ വിജയമ്മ,
അമിത രാജേഷ്, ആർ ജയശ്രീ, ത്യേസമ്മ കുരുവിള, സെക്രട്ടറി എസ്.എ മനീഷ്, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles