കോട്ടയം ഗാന്ധിനഗറിൽ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി 64 ലക്ഷം തട്ടിയെടുത്ത സംഭവം : കേസിലെ രണ്ടാം പ്രതി പിടിയിൽ

കോട്ടയം : ഗാന്ധിനഗറിൽ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി 64 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയായ യുവാവ് അറസ്റ്റിൽ. കേസിലെ പ്രതിയായ ഗാന്ധിനഗർ സ്വദേശി അലൻ തോമസി (27) നെയാണ് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ റ്റി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി കോട്ടയം മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisements

Hot Topics

Related Articles