തിരുവല്ല കാവുംഭാഗം കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിൽ ജീർണ്ണാവസ്ഥയിൽ

തിരുവല്ല :
കാവുംഭാഗം കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മേൽക്കൂര ഏത് സമയത്തും നിലത്തു വീഴാറായ നിലയിൽ നിൽക്കുന്നത് അപകട ഭീഷണിയാകുന്നു. കഴിഞ്ഞ 3 വർഷത്തിൽ അധികമായി ഈ ശ്രീക്കോവിൽ മേൽക്കൂര പുനർനിർമ്മിക്കണം എന്ന ആവിശ്യം ഭക്തജനങ്ങളും, ഉപദേശക സമിതിയും ശക്തമായി തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് രേഖമൂലവും ബോർഡ്‌ ഓഫീസിൽ നേരിട്ടും എത്തി പരാതി ഉന്നയിച്ചു. എന്നാൽ നാളിതുവരെ ബോർഡ്‌ ന്റെ ഭാഗത്തു നിന്നും ആയത് പുനർനിർമ്മിച്ചിട്ടില്ലാത്തതാണ്.

Advertisements

ശ്രീകോവിൽ മേൽകൂര ഇടതു വശം കൊണ്ട് ചരിഞ്ഞ നിലയിലാണ് ഇപ്പോൾ നിൽക്കുന്നത്. മഴ പെയ്യുമ്പോൾ മഴ വെള്ളം മുഴുവനായും ശ്രീക്കോവിലിന്റെ ഉള്ളിലേക്ക് വീഴുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഈ ദുരവസ്ഥ ചൂണ്ടി കാണിച്ചു കൊണ്ട് പ്രദേശവാസിയായ ശിവകുമാർ ചൊക്കംമഠം ദേവസ്വം ഓംബുഡ്സ്മാൻ മുഖേന കേരള ഹൈ കോടതിയെ സമീപിക്കുകയും 2023 ജൂൺ 13 ന് ആറ് മാസത്തിനകം പണികൾ പൂർത്തിയാക്കി കോടതിയെ അറിയിക്കുവാനും ഓരോ 3 മാസത്തേയും പണികളുടെ പുരോഗതി ദേവസ്വം ഓംബുഡ്സ്മാനേ അറിയിക്കുവാനും ഹൈക്കോടതി ഉത്തരവിട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ നാളിതുവരെ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പണികൾ ആരംഭിച്ചിട്ടു കൂടിയില്ല. ഇപ്പോൾ നവരാത്രി കാലമാകയാൽ നിരവധി ഭക്തജങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേരുന്നുണ്ട്. ഏത് സമയത്തും നിലത്തു വീഴാവുന്ന അവസ്ഥയിൽ ഉള്ള ശ്രീകോവിൽ അത്യന്തം അപകട സാധ്യത നിറഞ്ഞതാണ്. ക്ഷേത്രം മേൽശാന്തി പോലും വളരെ ഭയന്നാണ് ശ്രീകോവിലിനുള്ളിൽ കയറുന്നത്. ഒരു ക്ഷേത്രത്തിന്റെ പ്രധാന കേന്ദ്രബിന്ദു വായ ശ്രീകോവിൽ പുനർമ്മിക്കാത്തതിനെതിരെ കരുനാട്ടുകാവ് ഭക്തജന സമിതി ശക്തമായി അപലപിച്ചു.

Hot Topics

Related Articles