ചണ്ടീഗഡ്: പഞ്ചാബിന്റെ തട്ടകത്തിൽ തകർത്തടിച്ച ഫിൽ സാൾട്ടും, ആർസിബി ബൗളർമാരും ചേർന്ന് പഞ്ചാബിനെ തകർത്തപ്പോൾ ആർസിബി ഫൈനലിൽ. പതിനെട്ട് വർഷങ്ങൾക്ക് ശേഷം ആദ്യ കപ്പ് എന്ന മോഹവുമായാണ് ബാംഗ്ലൂർ ഐപിഎൽ ഫൈനലിലേയ്ക്കു മാർച്ച് ചെയ്യുന്നത്. 14.1 ഓവറിൽ പഞ്ചാബ് ഉയർത്തിയ 101 എന്ന ലക്ഷ്യം, 10 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കി 106 റൺ എടുത്ത് ആർസിബി മറികടന്നു.
ടോസ് നേടിയ ആർസിബി ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം മാനിച്ച് ഹൃദയം കൊണ്ടാണ് ആർസിബി ബൗളർമാർ പന്തെറിഞ്ഞത്. പഞ്ചാബിന്റെ സ്കോർ ബോർഡിൽ രണ്ടക്കം കടക്കും മുൻപ് തന്നെ ആർസിബി ബൗളർമാർ ആഞ്ഞടിച്ചു ചുടങ്ങിയിരുന്നു. ഓപ്പണർ പ്രിയനിഷ് ആര്യയെ (7) സ്കോർ ഒൻപതിൽ നിൽക്കെ യഷ് ദയാൽ പാണ്ഡ്യയുടെ കയ്യിൽ എത്തിച്ചു. പിന്നീട്, തകർത്തടിച്ചു തുടങ്ങിയ പ്രഭുസിമ്രാന്റെ ഊഴമായിരുന്നു. 10 പന്തിൽ നിന്നും 18 റൺ എടുത്ത പ്രഭുവിനെ ശർമ്മയുടെ കയ്യിൽ എത്തിച്ച് ഭുവനേശ്വർ കുമാർ ആഞ്ഞടിച്ചു. മൂന്ന് റൺ കൂടി ചേർത്തപ്പോഴേയ്ക്കും രണ്ട് റണ്ണുമായി ക്യാപ്റ്റൻ അയ്യർ വീണു. ഹൈസൽ വുഡിനായിരുന്നു വിക്കറ്റ്. 38 ൽ ഇഗ്നിസിനെയും (4) 50 ൽ നേഹാൽ വദ്രയെയും (8) വീഴ്ത്തിയ ആർസിബി ബൗളർമാർ പഞ്ചാബിനെ 50 ന് അഞ്ച് എന്ന നിലയിലേയ്ക്കു തള്ളിയിട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്ത് റൺ കൂടി ചേർത്ത് ശശാങ്കും (3), ഇതേ സ്കോറിൽ തന്നെ മുഷിർ ഖാനും (0), വീണതോടെ പഞ്ചാബ് അതിവേഗം പത്തി മടത്തുമെന്ന് ഉറപ്പായി. 18 റൺ കൂടി ചേർത്തപ്പോഴേയ്ക്കും അവസാന പ്രതീക്ഷയായ സ്റ്റോണിസ് (26) കൂടി വീണു. 97 ൽ ഹർമ്മൻ പ്രീത് ബ്രാറും (4), 101 ൽ ഒമറാസിയും (18) കൂടി വീണതോടെ പഞ്ചാബിന്റെ പോരാട്ടം അവസാനിച്ചു. ഹൈസൽ വുഡ് മൂന്നും, സിയുഷ് ശർമ്മ മൂന്നും വിക്കറ്റ് വീഴ്ത്തിയപ്പോൾ യഷ് ദയാലിനാണ് രണ്ട് വിക്കറ്റ്. ഭുവനേശ്വർകുമാറും, ഷെപ്പേർഡും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംങ് ആരംഭിച്ച ബാംഗ്ലൂരിന് വേണ്ടി ആക്രമിച്ച് കളിക്കാൻ ശ്രമിച്ച കോഹ്ലി ആദ്യം പുറത്തായി. 12 പന്തിൽ 12 റൺ എടുത്ത കോഹ്ലിയെ ജാമിസൺ , ഇഗ്നിസിന്റെ കയ്യിൽ എത്തിക്കുകയായിരുന്നു. ഈ സമയം ആർസിബിയുടെ സ്കോർ ബോർഡിൽ 30 റണ്ണുണ്ടായിരുന്നു. കോഹ്ലി പുറത്തായത് കണക്കാക്കാതെ ആഞ്ഞടിക്കുകയായിരുന്നു ഈ സമയം അത്രയും ഫിൽ സാൾട്ട്. ഇതിനിടെ സാൾട്ടിന് കൂട്ട് നിന്ന മായങ്ക് (19) പുറത്തായി. എന്നാൽ, അപ്പുറത്ത് എത്തി ക്യാപ്റ്റൻ രജത് പട്ടിദാറിനെ (പുറത്താകാതെ 15) കൂട്ടു പിടിച്ച് സാൾട്ട് കളി ആർസിബിയുടെ കളത്തിൽ എത്തിച്ചു. 27 പന്തിൽ ആറു ഫോറും, മൂന്നു സിക്സും പറത്തിയാണ് സാൾട്ട് 56 റൺ എടുത്തത്. വിജയത്തോടെ ആർസിബി ഫൈനൽ ബർത്തിൽ സീറ്റ് ഉറപ്പിച്ചു. നാളെ നടക്കുന്ന കൊൽക്കത്ത മുംബൈ മത്സരത്തിലെ വിജയിയെ അടുത്ത ദിവസം പഞ്ചാബ് നേരിടും. ഇവിടെ അറിയാതെ ഫൈനലിൽ ആർസിബിയുടെ എതിരാളിയെ.


