പുതുപ്പള്ളിയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പുതുപ്പള്ളി: പെരുങ്കാവിൽ ഓത്താപ്പറമ്പിൽ കുഞ്ഞുമോൻ്റെ മകൻ ഷൈനെ (17) ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് ഉച്ചയോടെ ആണ് മുറിയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്.
ഈ സമയം പിതാവ് മാത്രമേ വീട്ടിൽ ഉണ്ടാരുന്നുള്ളു. അമ്മയും സഹോദരിയും കോട്ടയം മെഡി.കോളേജിൽ ചികിത്സയുടെ അവശ്യത്തിന് പോയിരിക്കുക ആയിരുന്നു. പിതാവ് മുറ്റത്ത് കിളച്ച് കൊണ്ടിരിക്കുക ആയിരുന്നു. പിന്നിട് വിളിച്ചിട്ട് അനക്കമില്ലാത്തതിനാൽ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്
ഇന്നലെ രാത്രി സുഹൃത്തുക്കൾക്ക് ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്നു. എന്ന് വാട്ട് സാപ്പിൽ മെസേജ് ചെയ്താരുന്നു.
കോട്ടയം ഈസ്റ്റ് പോലിസ് സംഭവസ്ഥലത്ത് എത്തി –
ഇനി ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം
ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റും. നാളെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പിതാവ് – കുഞ്ഞുമോൻ
മാതാവ് – കുഞ്ഞുമോൾ
സഹോദരൻ ഷിജിൻ
സഹോദരി – ഷൈനു. സംസ്കാരം നാളെ നടക്കും

Advertisements

Hot Topics

Related Articles