പുതുപ്പള്ളിയുടെ കാത്തിരിപ്പിന് മണിക്കൂറുകളുടെ മാത്രം അകലം ; അക്ഷര നഗരിയുടെ ഹൃദയം കവർന്ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിലേക്ക് ; ജനനായകന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപ യാത്ര പുതുപ്പള്ളിയിലേക്ക് തിരിച്ചു

കോട്ടയം : നഗര ഹൃദയത്തിന്റെ സ്നേഹ വായ്പുകൾ ഏറ്റുവാങ്ങി ജന നായകന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപ യാത്ര പുതുപ്പള്ളിയിലേക്ക് തിരിച്ചു. പുതുപ്പള്ളിയിൽ വൻ ജനാവലിയാണ് അദ്ദേഹത്തെ ഒരു നോക്ക് കാണുവാൻ കാത്തിരിക്കുന്നത്.

Advertisements

പള്ളിയിലും പാതയോരത്തും കരോട്ട് വള്ളക്കാലിലെ വീട്ടിലുമായി പതിനായിരങ്ങളാണ് കാത്തു നിൽക്കുന്നത്. രാവിലെ തന്നെ വീട്ടിലെത്തിയവർ പിരിഞ്ഞു പോകാൻ കൂട്ടാക്കാതെ വീട്ടിൽ തന്നെ നിലയുറപ്പിച്ചു. അവരുടെ പ്രിയ നേതാവിനെ കണ്ടേ മടങ്ങു എന്ന ദൃഢനിശ്ചയത്തിലാണവർ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആളുകളെ നിയന്ത്രിക്കുവാൻ വൻ പോലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. ഡിസിസി പ്രസിഡന്റുമാർ കോൺഗ്രസ് നേതാക്കൾ ആന്റോ ആന്റണി എംപി തുടങ്ങി വൻ നേതൃനിര പ്രദേശത്തെത്തിയിട്ടുണ്ട്. കരോട്ട് വള്ളക്കാലിലെ പൊതു ദർശനത്തിന് ശേഷം ഉമ്മൻ ചാണ്ടിയുടെ പണി നടന്നുകൊണ്ടിരിക്കുന്ന പുതിയ വീട്ടിലും തുടർന്ന് പള്ളിയിലും പൊതു ദർശനം നടക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.