പുതുപ്പള്ളി പള്ളിയുടെ ദൈവീക വരദാനം ; വലിയ പള്ളിയുടെ വലിയ നേതാവിനെ അനുസ്മരിച്ച് വികാരി ഫാ. ഡോ. വർഗീസ് വർഗീസ്

കോട്ടയം : പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിന് ദൈവം തമ്പുരാൻ നൽകിയ അനുഗ്രഹമാണ് മഹാനായ ഉമ്മൻ ചാണ്ടി. ഇടവകാംഗമെന്ന നിലയിൽ പൗരസ്ത്യ ക്രൈസ്തവ ആദ്ധ്യാത്മിക ദർശനം ബാല്യത്തിൽ തന്നെ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. ജനിച്ചു വളർന്ന ഉന്നത കുടുംബപാരമ്പര്യവും സാഹചര്യങ്ങളും ജാതിമത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ ഏവരെയും ഒരുപോലെ സ്നേഹിക്കുവാൻ പശ്ചാത്തലമൊരുക്കി മാനവസ്നേഹത്തിന്റെ മധുരോദാരമായ സമീപനം സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവായി ഉമ്മൻചാണ്ടിയെ വളർത്തി.

Advertisements

ഏതു പ്രതിസന്ധികളേയും അതിജീവിക്കു വാനുള്ള അദ്ദേഹത്തിന്റെ ശൈവം ആർക്കും അനുകരണീയമാണ്. തികഞ്ഞ ദൈവ വിശ്വാസി എന്ന നിലയിൽ വിശ്വസ്തതയും സത്യസന്ധതയും അദ്ദേഹത്തിന്റെ പ്രവർത്ത നങ്ങളിൽ നിഴലിക്കുന്നു. അതുകൊണ്ടുതന്നെയാണ് പുതുപ്പള്ളിയിലെ ജനങ്ങൾ അഞ്ചു പതിറ്റാണ്ടുകളായി സ്വന്തം പ്രതിനിധിയായി ഉമ്മൻചാണ്ടിയെ അംഗീകരിച്ചുകൊണ്ടിരി ക്കുന്നതും, ഇന്നുമെന്നും സ്നേഹിക്കുന്നതും,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാഷ്ട്രീയജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളേയും പ്രതിസന്ധികളേയും സമചിത്തത യോടെ നേരിടുവാൻ ഉമ്മൻചാണ്ടിക്കുണ്ടായിരുന്ന സാമർത്ഥ്യം ഏവർക്കും മാതൃകാ യോഗ്യമാണ്. എന്തിനേയും, ഏതിനേയും എതിർക്കുക എന്ന പരമ്പരാഗത രീതി തിരു കൊണ്ട് സ്നേഹാധിഷ്ഠിതമായ പെരുമാറ്റരീതി അദ്ദേഹം ആവിഷ്കരിച്ചു. എതിർക്കുന്നവരെ ഇല്ലായ്മ ചെയ്യുന്ന വൈരനിര്യാണബുദ്ധി’ അദ്ദേഹത്തിനില്ലായിരുന്നു. മറിച്ച് ദൈവാശ്രയത്തിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് അദ്ദേഹം സ്വീകരിച്ചത്. ആത്യന്തികമായി സത്യം ജയിക്കും എന്ന ധാർമ്മിക ബോധം അദ്ദേഹത്തിനുണ്ടാ യിരുന്നു.

നിയമസഭാംഗമായി, പ്രതിപക്ഷനേതാവായി, മന്ത്രിയായി. മുഖ്യമന്ത്രിയായി രാഷ്ട്രീയ ത്തിന്റെ ഉന്നതശൃംഗങ്ങളിൽ അവരോധിക്കപ്പെട്ടപ്പോഴല്ലാം അതിന്റേതായ തലക്കനമോ, പ്രൗഡിയോ അദ്ദേഹം കാണിച്ചില്ല. നല്ല ഇടയൻ തന്റെ ആടുകളെ പരിപാലിക്കുന്ന തുപോലെ ഏവരേയും സ്നേഹിക്കുവാനും അവരുടെ ആവശ്യങ്ങൾ അതിവേഗം ബഹുദൂരം’ നിറവേറ്റാനും അദ്ദേഹത്തിനു കഴിഞ്ഞു. തെരഞ്ഞെടുപ്പുവേളയിൽ മാത്രമാണ് ഉമ്മൻചാണ്ടി രാഷ്ട്രിയക്കാരനാകുന്നതും, പ്രത്യേക കൊടിയും ചിഹ്നവു മൊക്കെ ഉപയോഗിക്കുന്നതും.

അതിനുശേഷം അദ്ദേഹത്തിന് പ്രത്യക്ഷരാഷ്ട്രീയമില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ മാത്രമാണ് അദ്ദേഹത്തിന് രാഷ്ട്രീയം തന്നെ സമീപിക്കുന്ന വരുടെ ജാതിയോ, മതമോ, രാഷ്ട്രീയമോ പോലും അദ്ദേഹം നോക്കാറില്ല. തന്നെ സമീപിക്കുന്ന ഏതൊരു മനുഷ്യന്റേയും പ്രശ്നങ്ങൾ പരിഹരിക്കുവാൻ, അവർക്ക് സാന്ത്വനം പകരുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരോ അകമ്പടി സേവകാ അദ്ദേഹത്തെ ജനങ്ങളിൽനിന്ന് അകറ്റിയില്ല. ജനങ്ങളുടെ ഇടയിൽ ജനങ്ങളോടൊപ്പം ആയിരുന്നു എന്നും ഉമ്മൻചാണ്ടി. ജനഹൃദയങ്ങളിലായിരുന്നു അദ്ദേഹം ജീവിച്ചത്.

പുതുപ്പള്ളിയുടെ – പുതുപ്പള്ളി പള്ളിയുടെ ഭാഗ്യവും ഭാഗ്യവും ആണ് ആദരണീയനായ ഉമ്മൻചാണ്ടി, ഒരുകാലത്ത് പുതുപ്പള്ളി എന്നു പേരുകേട്ടാൽ ഏവരു ടേയും മനസ്സിൽ ആദ്യം തെളിഞ്ഞുവരുന്നത് പുതുപ്പള്ളി പള്ളിയും പുതുപ്പള്ളി പുണ്യ വാനമായിരുന്നു. എന്നാൽ 1970 നുശേഷം പുതുപ്പള്ളിക്ക് മറ്റൊരു ഖ്യാതി കൂടി കൈവന്നു. ഉമ്മൻചാണ്ടിയുടെ സ്വന്തം നാടെന്ന പേരിൽ പുതുപ്പള്ളി ഏറെ പ്രസിദ്ധമായി. പള്ളിയോട് അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും പുലർത്തിയിരുന്ന ഭക്തിയും വിശ്വാസവും തികച്ചും മാതൃകാപരമാണ്. വി. ഗീവറുഗീസ് സഹദായോടുള്ള ഇമൻ ചാണ്ടിയുടെ ഭക്തിയും വിശ്വാസവും സുവിദിതമാണ്. ഏതൊരു കാര്യവും ആരംഭിക്കുന്നതിനു മുമ്പ് സഹദായുടെ സന്നിധിയിൽ തന്റെ പ്രശ്നങ്ങൾ സമർപ്പിച്ചിട്ടു മാത്രമേ അദ്ദേഹം കർമ്മ മണ്ഡലത്തിലേക്ക് കടക്കുകയുള്ളൂ. അത് അദ്ദേഹത്തിന്റെ പതിവായിരുന്നു. അതിന് ഒരുകാലത്തും മുടക്കമുണ്ടായിട്ടില്ല.

പുതുപ്പള്ളി പള്ളിയോടും, വിശിഷ്യാ ഗീവറുഗീസ് സഹദായോടും ഉമ്മൻ ചാണ്ടി പുലർത്തിയിരുന്ന ഭക്തിയും വിശ്വാസവും മാതൃകാപരമായിരുന്നു. ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ വിശ്വസ്ത സേവകനും, വിനീതദാസനുമായ സഹദായുടെ സ്നേഹവും കാരുണ്യവും, സൈര്യവും ധൈര്യവും, സഹനശക്തിയും അദ്ദേഹത്തിന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഒരു ഇടവകാംഗമെന്ന നിലയിൽ എത് കാര്യത്തിനും ഉമ്മൻ ചാണ്ടിയുടെ സാന്നിദ്ധ്യവും, സഹകരണവും ഏക്കാലവും പുതുപ്പള്ളി പള്ളിക്കുണ്ടായിരുന്നു. പുതുപ്പള്ളി പെരുന്നാളിന്റെ നടത്തിപ്പിലും, ഹാശാ ആഴ്ചയിലെ ശുശ്രൂഷകളിലും, ജോർജിയൻ പബ്ലിക് സ്കൂളിന്റെ പ്രവർത്തനങ്ങളിലും, പള്ളിയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളിലും ഒരു സാധാരണക്കാരനെപ്പോലെ അദ്ദേഹം സഹകരിച്ചിരുന്നു.

മലങ്കര ഓർത്തഡോക്സ് സഭയുടെ വളർച്ചയിലും ഭരണപരമായ ക്രമീകരണങ്ങളിലും അദ്ദേഹത്തിന്റെ പങ്ക് തദ്ധേയമാണ്. സ്വജനപക്ഷപാദം അദ്ദേഹത്തിന്റെ ഇല്ലായിരുന്നു. അതുകൊണ്ട് സാമൂഹ്യപ്രവർത്തകനെന്ന നിലയിൽ സഭയോട് പക്ഷപാദപരമായി അദ്ദേഹം നിലകൊണ്ടിട്ടില്ല. ഉമ്മൻചാണ്ടി നാനാജാതി മതസ്ഥരുടെ വിവിധ സമുദായ സംഘടനകളുടെ നേതാവായിരുന്നു എന്ന് നാം ഒരുക്കണം.

“പുതുപ്പള്ളി സ്വന്തം വീടാക്കിയ
വിശ്വത്തോളം ഉയർത്തിയ മഹാനുഭാവാ… മറക്കില്ല, ഒരിക്കലും നിൻ ഓർമ്മകൾ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.