എ.സി മൊയ്തീന്റെ ചോദ്യം ചെയ്യല്‍ പൂർത്തിയായി; ‘ആവശ്യപ്പെട്ട രേഖകൾ എല്ലാം നൽകി ; ഇ.ഡി ആവശ്യപ്പെട്ടാല്‍ വീണ്ടും ഹാജരാകും’ : എ.സി മൊയ്തീൻ

കൊച്ചി: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ മുന്‍മന്ത്രിയും എം.എൽ.എയുമായ എ.സി മൊയ്തീന്റെ ചോദ്യം ചെയ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിൽ പൂര്‍ത്തിയായി. ഇഡി ആവശ്യപ്പെട്ട രേഖകളെല്ലാം നല്‍കി. അക്കൗണ്ട് മരവിപ്പിച്ച നടപടി പിന്‍വലിക്കാനും കത്ത് നല്‍കി. ഇക്കാര്യം പരിശോധിക്കാമെന്ന് ഇഡി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇഡി ആവശ്യപ്പെട്ടാല്‍ വീണ്ടും ഹാജരാകുമെന്ന് എ സി മൊയ്തീന്‍ പ്രതികരിച്ചു.

Advertisements

മുമ്പ് രണ്ട് തവണ ഇഡി ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും എ സി മൊയ്തീന്‍ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് വീണ്ടും ഇഡി നോട്ടീസ് നല്‍കിയതും എ സി മൊയ്തീന്‍ ഹാജരായതും. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 22 നാണ് എ സി മൊയ്തീന്റെയും നാല് ബിനാമികളുടേയും വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയത്. അന്ന് 15 കോടി രൂപ വില വരുന്ന 36 വസ്തുവകകള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എ സി മൊയ്തീനുമായി ബന്ധമുള്ള, കേസിലെ ഇടനിലക്കാരെ പലരേയും കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. ഇവരില്‍ സതീഷ് കുമാര്‍, പി പി കിരണ്‍ എന്നിവരെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എ സി മൊയ്തീനെ ഇന്ന് ചോദ്യം ചെയ്തത്.

Hot Topics

Related Articles