റഹ്മാനും ഭാവനയും പ്രധാന കഥാപാത്രങ്ങളായി നവാഗതനായ റിയാസ് മരാത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കമായി. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും ഇന്ന് ചോറ്റാനിക്കരയിൽ നടന്നു. ചിത്രത്തിൻ്റെ ടൈറ്റിൽ ഈദിനോടനുബന്ധിച്ച് പ്രഖ്യാപിക്കും.
എപികെ സിനിമാസിന്റെ ബാനറിൽ ആദിത് പ്രസന്ന കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഷെബിൻ ബെൻസൺ, ബിനു പപ്പു, ദൃശ്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. എറണാകുളം, പൊള്ളാച്ചി, പോണ്ടിച്ചേരി, കൊടൈക്കനാൽ, വാഗമൺ തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സുജിത്ത് സാരംഗാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കിരൺ ദാസ് എഡിറ്റിങ് നിർവ്വഹിക്കുന്നു. ഡബ്‌സിയാണ് ചിത്രത്തിലെ സംഗീത സംവിധായകൻ.
കോസ്റ്റ്യൂം സമീറ സനീഷ്, ആർട് അരുൺ ജോസ്, മേക്കപ്പ് അമൽ ചന്ദ്രൻ. പ്രോജക്ട് ഡിസൈനർ പ്രണവ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ ഡേവിസൺ സി ജെ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സാംസൺ സെബാസ്റ്റ്യൻ, കളറിസ്റ്റ് സി പി രമേഷ്, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, ആക്ഷൻ കൊറിയോഗ്രഫി ആക്‌ഷൻ പ്രകാശ്, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, ഡിസൈൻസ് ആന്റണി സ്റ്റീഫൻ.