പാലക്കാട്:ലൈംഗിക പീഡനക്കേസിൽ പ്രതിയാകുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി ഇടങ്ങളിൽ പോലീസ് പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം രാഹുലിന്റെ സുഹൃത്തുക്കളുടെ വീടുകൾ ഉൾപ്പെടെ നടത്തിയ പരിശോധനയിൽ യാതൊരു നിർണായക തെളിവുകളും ലഭിച്ചിട്ടില്ല.അന്വേഷണ ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തും രാഹുലിനായി തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്.
കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫും ഇപ്പോഴും ഒളിവിലാണ്.അതേസമയം, പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആദ്യം ജാമ്യം ലഭ്യമായ വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് ഗുരുതര വകുപ്പുകൾ കൂടി ചേർത്തതോടെയാണ് അറസ്റ്റ് ശക്തിപ്പെടുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ വൈകുന്നേരം കസ്റ്റഡിയിൽ എടുത്തതിന് ശേഷമുള്ള ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് സ്ഥിരീകരിച്ചത്.കേസിൽ പ്രതിചേർത്ത സന്ദീപ് വാര്യർ ഉൾപ്പെടെയുള്ളവരെ പോലീസ് അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നാണ് വിവരം.


