വമ്പൻ പ്രഖ്യാപനവുമായി തലൈവർ ലോകേഷ് പടം : ടൈറ്റിൽ ടീസർ ഏപ്രിൽ 22ന്

സിനിമ ഡെസ്ക് : സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് തലൈവർ രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തലൈവർ 171.ഇപ്പോഴിതാ സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമയുടെ ടൈറ്റിൽ ടീസർ ഏപ്രിൽ 22ന് പുറത്തിറക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. തലൈവർ 171 എന്നാണ് സിനിമയ്ക്ക് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്.വിജയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത ലിയോ ആണ് അവസാനമായി പുറത്തിറങ്ങിയ സിനിമ. എന്നാൽ ഈ സിനിമ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സൽ (എൽ.സി.യു) ഉൾപ്പെടുന്നത് അല്ല എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കൈതി,മാസ്റ്റർ,വിക്രം, ലിയോ, മുതലായവയാണ് നേരത്തെ പുറത്തിറങ്ങിയ ലോകേഷ് സിനിമകൾ. തലൈവരുടെ സ്റ്റൈൽ മാസാക്ഷൻ ചിത്രം ആയിരിക്കും ഇത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരു ടൈം ട്രാവൽ സിനിമയാണ് എന്ന സൂചനയും കൂടിയാണ് പുറത്തിറങ്ങിയ പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്. അനിരുദ്ധാണ് സിനിമയുടെ സംഗീതം കൈകാര്യം ചെയ്യുന്നത്.അൻപ് അറിവ് ആണ് സിനിമയുടെ ആക്ഷൻ കൈകാര്യം ചെയ്യുന്നത്.സിനിമയുടെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്ന് ലോകേഷ് വ്യക്തമാക്കുന്നു. അതിന് മുന്നോടിയായി ഒരു ടീസര്‍ പുറത്തുവിടുമെന്നും ലോകേഷ് അറിയിച്ചു. ഒരു തമിഴ് യുട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് ലോകേഷ് ഈ വിവരം വെളിപ്പെടുത്തിയത്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണ് ഇപ്പോള്‍. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം രജനികാന്തിന്‍റെ സിനിമാ ജീവിതത്തിലെ 171-ാം ചിത്രവുമാണ്. ഇത് തന്‍റെ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായി വരുന്ന ചിത്രമള്ള മറിച്ച്‌ ഒരു സ്റ്റാന്‍ഡ്‌എലോണ്‍ ചിത്രമായിരിക്കും എന്ന് ലോകേഷ് നേരത്തേ അറിയിച്ചതാണ്.

Hot Topics

Related Articles