രാമപുരം: ലക്ഷംവീട് കോളനിയിലെ അമ്മമാരെ സോപ്പും സോപ്പുപൊടിയും നിര്‍മിക്കാന്‍ പഠിപ്പിച്ച് രാമപുരം സെന്‍റ് അഗസ്റ്റ്യന്‍സ് ഹയര്‍സെക്കൻഡറി സ്‌കൂളിലെ എന്‍എസ്‌എസ് വോളണ്ടിയര്‍മാര്‍. വെള്ളിലാപ്പിള്ളി ലക്ഷംവീട് കോളനിയിലെ വീട്ടമ്മമാരെയാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘം സോപ്പും സോപ്പുപൊടിയും നിര്‍മിക്കാന്‍ പരിശീലിപ്പിച്ചത്.
എന്‍എസ്‌എസ് പ്രോഗ്രാം ഓഫീസര്‍ മെല്‍വിന്‍ കെ. അലക്സില്‍ നിന്ന് ഇവ നിര്‍മിക്കാനുള്ള പരിശീലനം വിദ്യാര്‍ഥികള്‍ നേടിയിരുന്നു. ഇതാണ് കുട്ടികള്‍ വീട്ടമ്മമാര്‍ക്കും പകര്‍ന്നു നല്‍കിയത്. പരിശീലനത്തിലൂടെ ഉത്പാദിപ്പിച്ച ലിക്വിഡ് സോപ്പും സോപ്പുപൊടിയും വിദ്യാര്‍ഥികള്‍തന്നെ കോളനി നിവാസികള്‍ക്ക് വിതരണവും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സേവനത്തിന്‍റെ ഭാഗമായി ഏഴാച്ചേരിയില്‍ സഹപാഠികളായ കുട്ടികള്‍ക്കുവേണ്ടി നിര്‍മിക്കുന്ന ഭവനത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും എന്‍എസ്‌എസ് വോളണ്ടിയര്‍മാര്‍ സജീവമായി പങ്കെടുത്തു. ഇരുപതോളം വീടുകളില്‍ വിവിധയിനം പച്ചക്കറി തൈകളും വിതരണം ചെയ്തു. വെള്ളിലാപ്പിള്ളി അങ്കണവാടിയുടെ പരിസരങ്ങള്‍ വൃത്തിയാക്കാനും കുട്ടികള്‍ സമയം കണ്ടെത്തി.
പ്രിന്‍സിപ്പല്‍ സിജി സെബാസ്റ്റ്യന്‍, പ്രോഗ്രാം ഓഫീസര്‍ മെല്‍വിന്‍ കെ. അലക്സ്, അധ്യാപകരായ ഫാ. ജോമോന്‍ പറമ്പിത്തടത്തില്‍, ഡൊമിനിക് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു എന്‍എസ്‌എസ് വോളണ്ടിയര്‍മാരുടെ സാമൂഹ്യ സേവനപ്രവര്‍ത്തനം.