തിരുവനന്തപുരം: എസ്ഐആറിലെ പുരോഗതി വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. ഫോം വിതരണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് രത്തൻ ഖേൽക്കർ അറിയിച്ചു. 97 ശതമാനത്തിലധികം ഫോം വിതരണം ചെയ്തു. 5 ലക്ഷം ഫോം ഡിജിറ്റലൈസ് ചെയ്തെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വിശദമാക്കി. കണ്ണൂരിലെ ബിഎൽഒ അനീഷ് ജോർജിന്റെ മരണത്തിൽ കമ്മീഷൻ അഗാധമായ ദു:ഖം രേഖപ്പെടുത്തി. എല്ലാ സഹായവും കുടുംബത്തിനുണ്ടാകുമെന്നും അറിയിച്ചു.
ബിഎൽഒ ഭരണഘടന അനുസരിച്ച് നിയോഗിക്കപ്പെട്ടയാളാണ്. തെരഞ്ഞെടുപ്പ് കമ്മീഷാണ് ബിഎൽഒമാരുടെ നിയന്ത്രണം. നിയമം അനുസരിച്ചാണ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും രത്തൻ ഖേൽക്കർ വിശദമാക്കി. ഇതിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. സി ഇ ഒ മുതൽ ബിഎൽഒ വരെ ഇത് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബി എൽ ഒ മാരുടെത് നല്ല പ്രവർത്തനമാണ്. അതിനാലാണ് എസ് ഐ ആർ മുന്നോട്ട് പോയത്. ഇടുക്കി, മലപ്പുറം ജില്ലകളിൽ ബി എൽ ഒമാരെ തടസ്സപ്പെടുത്താൻ ശ്രമം ഉണ്ടായി. ബിഎൽ ഒ മാർ പരാതി അറിയിച്ചിട്ടുണ്ടെന്നും രത്തൻ ഖേൽക്കര്‍ പറഞ്ഞു. ജോലി തടസ്സപ്പെടുത്തുന്നവർക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകും. 10 വർഷം വരെ തടവു കിട്ടാവുന്ന കുറ്റം ചുമത്തും. കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബി എൽ ഒ മാർക്കെതിരായ വ്യാജ പ്രചാരണത്തിൽ കർശനമായ നടപടി എടുക്കും. 29000- മരണം, ഇരട്ടിപ്പ് 3800, സ്ഥലം മാറിയവർ 20,000 പേർ, കണ്ടെത്താനാകാത്തത് 4500 എന്നിങ്ങനെയാണ് കണക്ക് പുറത്തുവന്നിരിക്കുന്നത്.
കണക്ക് ശരിയെന്ന് ഉറപ്പിക്കുമെന്നും ഏജന്റുമാരായി യോഗം ചേരുമെന്നും രത്തൻ ഖേൽക്കര്‍ വ്യക്തമാക്കി.
എസ് ഐ ആർ നടപ്പാക്കിയേ തീരൂവെന്നും ഇത് ഭരണഘടനാപരമായ ചുമതലയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. എല്ലാവരുടെയും പങ്കാളിത്തം വേണം. ബി എൽ ഒ മാരെ ജനങ്ങൾ സഹായിക്കണം. ബി എൽ ഒ മാരുടെ പ്രയാസം പരിഹരിക്കും. കളക്ടർമാരുടെ യോഗം എല്ലാ ദിവസവും ചേരുന്നുണ്ട്. ബി എൽ ഒ മാരെ വില്ലേജ് ഓഫീസർമാർ അടക്കം സഹായിക്കണം. ആലപ്പുഴ കളക്ടറുടെ സമ്മർദ്ദമെന്ന പരാതി പരിശോധിക്കുമെന്നും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങൾ പരിഹരിക്കും. അനീഷിന്റെ ആത്മഹത്യയിൽ അന്തിമ റിപ്പോർട്ട് കിട്ടാനുണ്ട്.


